ബുറൈദ: ഓര്‍ഫിലിയ ലോഞ്ചും ഇശല്‍ ബുറൈദയും സംയുക്തമായി ഈദ് നിലാവ് സംഗീത വിരുന്ന് ഒരുക്കുന്നു. ബുറൈദ റാഷിദിയയില്‍ മെയ് 7ന് രാത്രി 11ന് പരിപാടി ആരംഭിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മാപ്പിള പാട്ട് കലാകാരന്‍ നിസാം തളിപ്പറമ്പും കുടുംബവും പങ്കെടുക്കും. ഇതിന് പുറമെ പിന്നണി ഗായകനും സംഗീത സംവിധായകനുമായ സത്യജിത് സീബുള്‍, ശബാന അന്‍ഷാദ് എന്നിവരും സംഗീത വിരുന്നില്‍ ഗാനങ്ങള്‍ ആലപിക്കും. വാര്‍ത്താ സമ്മേളനത്തില്‍ സുബൈര്‍ ഓര്‍ഫില, അബ്ദു കീച്ചേരി. ഷാനു കൊടുവള്ളി. അനീഷ് കൊല്ലം എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.