റിയാദ്: കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയും സാമൂഹ്യ പ്രവര്‍ത്തകരെയും ആദരിക്കുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്‌ളിയു എം സി) റിയാദ് ഘടകം ആണ് ‘കോവിഡ് വാരിയര്‍’ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മെയ് 27 ന് റിയാദില്‍ നടക്കുന്ന ഡബ്‌ളിയു എം സി വാര്‍ഷികാഘോഷ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. സൗദി അറേബിയയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സംഘടനക്കള്‍ക്കും നേരിട്ടും നോമിനേഷന്‍ വഴിയും അവാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കാം. സംഘടനകള്‍ക്ക് അര്‍ഹരായവരെ നിര്‍ദേശിക്കാനും അവസരമുണ്ട്. വിശദ വിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ (വ്യക്തികളാണെങ്കില്‍ ഫോട്ടോ സഹിതം) 055 051 9662 എന്ന വാട്‌സ്ആപ് നമ്പരിര്‍ മെയ് മാസം 7 ന് മുമ്പ് അയക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.