
ജിസാന്‍: ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളുടെ ഭാഗമായി ജിസാന്‍ കെഎംസിസി ഈദ് സംഗമവും ഏകദിന സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റും സംഘടപ്പിച്ചു. പ്രദേശത്തെ സ്വദേശികളും വിദേശികളും സംഗമത്തില്‍ പങ്കെടുത്തു. മഹ്ബൂജ് ഫ്‌ലഡ് ലിറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി അധ്യക്ഷത വഹിച്ചു. സംഗമം റിയാദ് കെഎംസിസി സെക്രട്ടറിയും കംഫര്‍ട് ട്രാവല്‍സ് ഓപ്പറേഷന്‍ മാനേജറുമായ മുജീബ് ഉപ്പട ഉദ്ഘടനം ചെയ്തു. സജീവ് മങ്കട മുഖ്യാതിഥിയായിരുന്നു. കെഎംസിസി ഭാരവാഹികളായ ഖാലിദ് പട്‌ല, സാദിഖ് മാസ്റ്റര്‍, നാസര്‍ ഇരുമ്പുഴി, ഫിറോസ് മന്‍സൂര്‍, ഇസ്മയില്‍ ബാപ്പു, കുഞ്ഞാപ്പ മണ്ണാര്‍ മലഎന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജിസാന്‍ പ്രവിശ്യയിലെ എട്ടു ടീമുകള്‍ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്തു. മത്സര ഇടവേളയില്‍ നടന്ന ഷൂട്ട് ഔട്ട് മത്സരത്തില്‍ നൂറിലധികം പേര്‍ പങ്കാളികളായി. മുഫീദ് കോഴിക്കോട് വിജയിയായി. കാണികളില്‍നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേര്‍ക്ക് ഉപഹാരവും സമ്മാനിച്ചു.
വാശിയേറിയ സെവന്‍സ് പോരാട്ടത്തില്‍ ലെജന്‍ഡ് എഫ്‌സി ദബിയയും ഇന്ത്യന്‍ ഹീറോസ് ജിസാനും ഫൈനല്‍ മത്സരത്തില്‍ മാറ്റുരച്ചു. നിശ്ചിത സമയത്തും ഗോള്‍ നേടിയില്ല. തുടര്‍ന്ന് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ലെജന്‍ഡ് എഫ്‌സി ദബിയ ജേതാക്കളായി.

ഗോള്‍ കീപ്പര്‍ റംഷാദ് കൂരിക്കാടന്‍, ബെസ്റ്റ് പ്ലെയര്‍ ഇഖ്ബാല്‍ കൂട്ടിലങ്ങാടി, ഡിഫന്‍ഡര്‍ ആശിര്‍ ഉപ്പട, ടോപ്പ് സ്‌കോറര്‍ മുഹമ്മദ് ബാസിത് എന്നിവരെ തെരഞ്ഞെടുത്തു. സൗദി പൗരന്‍ അബുയസന്‍, നാസര്‍ വാക്കാലൂര്‍, ഫൈസല്‍ കാവനൂര്‍, ശമീര്‍ മാസ്റ്റര്‍ എന്നിവര്‍ മല്‍സരങ്ങള്‍ നിയന്ത്രിച്ചു. വിന്നേഴ്‌സിനുള്ളട്രോഫി ലെജന്‍ഡ് എഇ ദബിയക്കു ഹാരിസ് കല്ലായിയും, റണ്ണേഴ്‌സ് ട്രോഫി ഇന്ത്യന്‍ ഹീറോസിന് സിറാജ് പുല്ലൂരാംപ്പാറയും സമ്മാനിച്ചു. ഷംസു പൂക്കോട്ടൂര്‍ സ്വാഗതവും സിറാജ് പുല്ലൂരാംപ്പാറ നന്ദിയും പറഞ്ഞു. അക്ബര്‍ പറപ്പൂര്‍, സലാം പെരുമണ്ണ, മുജീബ് കൂടത്തായി, സുബൈര്‍ഷാ കാവനൂര്‍, മുസാഫിര്‍മുക്കം, കബീര്‍ പൂക്കോട്ടൂര്‍, എന്‍ സി അബ്ദുറഹ്മാന്‍, മുഹമ്മദലി വെളിമുക്ക്, യാസര്‍ വാല്‍ക്കണ്ടി, ശമീല്‍ വലമ്പൂര്‍, ആരിഫ് ഒതുക്കുങ്ങല്‍, ബഷീര്‍ ഫറൂഖ് എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
