റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് സക്കീര്‍ ഷാലിമാര്‍ അധ്യക്ഷത വഹിച്ചു. സുലൈ അല്‍ജസീറ ആഡിറ്റോറിയത്തില്‍ നടന്ന പൊതുസമ്മേളനം റഹ്മാന്‍ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ബാലകുട്ടന്‍ റമദാന്‍ സന്ദേശം നല്‍കി
അതിര്‍വരമ്പുകള്‍ക്ക് അതീതമായി സൗഹ്യദത്തിന്റെ തോളേറിയ മൈത്രി കുടുംബാംഗം ഷാനവാസിന്റെ മകന്‍ അലിഫിനൂം സുഹ്യത്തുക്കളായ ആര്യ, അര്‍ച്ചന, ജഗത് എന്നിവര്‍ക്കുള്ള സ്‌നേഹോപഹാരം ചടങ്ങില്‍ ഷാനവാസിന് കൈമാറി.
ഇഫ്താര്‍ സംഗമ ത്തിന്റെ കണ്‍വീനര്‍ സാദിഖ് കരുനാഗപ്പള്ളി, ശിഹാബ് കൊട്ടുകാട്, നസീര്‍ കരുനാഗപ്പള്ളി, അന്‍സാരി വടക്കുംതല, നസീര്‍ ഹനീഫ്,ഫത്താഹ്, സു ജീബ്, സാബു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. റഷീദ്, ഷാജഹാന്‍ കോയിവിള, റിയാസ് ഓലിക്കര, എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. മൈത്രിയുടെ ജനറല്‍സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരി സ്വാഗതവും, മുനീര്‍ തണ്ടാശ്ശേരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.