
റിയാദ്: ഇഫ്താര്‍ വിരുന്നൊരുക്കി ഓ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി. സുലൈ അല്‍ ജസ്സീറാ ആഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ രാഷ്ട്രീയ സാമൂഹ്യ സംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തകര്‍ പങ്കെടുത്തു. സാംസ്‌കാരിക സമ്മേളനം പ്രവാസി ഭാരത പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബാലു കുട്ടന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷെഫീക്ക് പുരക്കുന്നില്‍ ആമുഖ പ്രഭാഷണം നടത്തി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശിഹാബ് മുനമ്പത്ത് റമദാന്‍ സന്ദേശം നല്‍കി.

സലിം കളക്കര, ഷംനാദ് കരുനാഗപ്പള്ളി, ഷാനവാസ് മുനമ്പത്ത്, രഘുനാഥ് പറശനിക്കടവ്,അബ്ദുല്‍ സലീം അര്‍ത്തിയില്‍,അന്‍സാരി വടക്കുംതല, ജെറിന്‍മാത്യു,നസീര്‍ ഹനീഫ,നാസര്‍ ലൈസ്, സത്താര്‍ ഓച്ചിറ,അഖിനാസ് കരുനാഗപ്പള്ളി,രഞ്ചു രാജു ചക്കുവള്ളി, മുഹമ്മദ് ഹാഷിം, ബിജു ലാല്‍, നിസാര്‍ പള്ളിക്കശേരി, അന്‍സാരി വടക്കും തല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

ഷാജഹാന്‍, അന്‍ഷാദ് ശുരനാട്,സക്കീര്‍ വടക്കും തല, തങ്കച്ചന്‍ വയനാട്, അലക്‌സ് പുയപ്പള്ളി,പി. കെ.സിയാദ്, റോയി ജോണ്‍,നജീം കടക്കല്‍, ബിനോയ് മത്തായി, യോഹന്നാന്‍ കുണ്ടറ, റോബിന്‍ നീരാട്ടുവള്ളി,ഷാന്‍, സാബു എന്നിവര്‍ പരുപാടികള്‍ക്ക് നേതര്‍ത്വം നല്‍കി. ഇഫ്താര്‍ പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ റഹ്മാന്‍ മുനമ്പത്ത് സ്വാഗതവും, ജില്ലാ ജനറല്‍ സെക്രട്ടറി അലക്‌സ് കൊട്ടാരക്കര നന്ദിയും പറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
