റിയാദ്: അകാലത്തില്‍ അരങ്ങൊഴിഞ്ഞ കോണ്‍ഗ്രസ്സ് നേതാവും മലപ്പുറം ഡിസിസി അധ്യക്ഷനുമായിരുന്ന അഡ്വ. വി വി പ്രകാശിനെ ഒ ഐ സി സി റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരിച്ചു. ബത്ഹ ക്ലാസ്സിക് ഹാളില്‍ നടന്ന പരിപാടിയില്‍ രാഷ്ട്രീയ, സാമൂഹിക മേഖലയിലെ പ്രമുഖരും വി വി യുടെ അടുപ്പക്കാരും സംബന്ധിച്ചു. മാന്യവും ക്രിയാത്മകവുമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി ജനഹൃദയങ്ങളില്‍ ഇടം നേടിയ പ്രകാശിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലി എല്ലാ തലമുറക്കും മാതൃകയാണെന്ന് പരിപാടിയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
അനുസ്മരണ സമ്മേളനത്തില്‍ ജില്ലാ ആക്ടിങ് പ്രസിഡന്റ് അമീര്‍ പട്ടണത്ത് അധ്യക്ഷത വഹിച്ചു. ഒ ഐ സി സി റിയാദ് ആക്ടിങ് പ്രസിഡന്റ് സലീം കളക്കര ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ സന്ദേശം ജനറല്‍ സെക്രട്ടറി സക്കീര്‍ ധാനത്ത് അവതരിപ്പിച്ചു. ഒ ഐ സി സി ഗ്ലോബല്‍ ഭാരവാഹികളായ റസാഖ് പൂക്കോട്ടുമ്പാടം, നൗഫല്‍ പാലക്കാടന്‍, ശിഹാബ് കൊട്ടുക്കാട്.റഷീദ് കൊളത്തറ, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദ്ദിഖ് കല്ലുപറമ്പന്‍ എന്നിവര്‍ സംസാരിച്ചു.
ഹ്രസ്വ സന്ദര്‍ശനത്തിന് റിയാദിലെത്തിയ കോണ്ടോട്ടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റും വി വി യുടെ സഹപ്രവര്‍ത്തകനുമായിരുന്ന സി എം എ റഹ്മാന്‍ മുഖ്യാഥിതിയായിരുന്നു. വി വി പ്രകാശുമൊത്തുള്ള പൊതു പ്രവര്‍ത്തനകാലം അദ്ദേഹം പങ്കുവെച്ചു. ദീര്‍ഘകാലം വി വി പ്രകാശിന്റെ സാരഥിയായി കൂടെയുണ്ടായിരുന്ന ഒ ഐ സി സി ജില്ലാ കമ്മറ്റി അംഗം അന്‍ഷിദ് വഴിക്കടവ് രാഷ്ട്രീയം പഠിക്കേണ്ടത് വി വി യില്‍ നിന്നാണെന്ന് യോഗത്തെ ഓര്‍മിപ്പിച്ചു.
വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍,സുഗതന്‍ നൂറനാട് , ബഷീര്‍ കോട്ടയം, ഷുക്കൂര്‍ ആലുവ, സുരേഷ് ശങ്കര്‍, ഹര്‍ഷദ് എം ടി, ജില്ലാ കമ്മിറ്റി അംഗങ്ങളായ. അന്‍ഷിദ് വഴിക്കടവ് ,വഹീദ് വാഴക്കാട്, വിനീഷ് ഒതായി, സൈനുദ്ധീന്‍ വെട്ടത്തൂര്‍, ഭാസ്‌കരന്‍ മഞ്ചേരി .സഗീര്‍ ഇ.പി, എന്നിവര്‍ സംസാരിച്ചു. മഹേഷ് മങ്കട, പ്രഭാകരന്‍ ഓളവട്ടൂര്‍, മുത്തു പാണ്ടിക്കാട്,ശിഹാബ് അരിപ്പന്‍, നൗഷാദ് വണ്ടൂര്‍, ഷറഫു ചിറ്റന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സമീര്‍ മാളിയേക്കല്‍ ആമുഖവും ഷാജി നിലമ്പൂര്‍ സ്വാഗതവും അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.