ബഹിരാകാശ സഞ്ചാരികള്‍ക്ക് റിയാദില്‍ സ്വീകരണം

റിയാദ്: സൗദി ബഹിരാകാശ യാത്രികര്‍ക്ക് റിയാദ് എയര്‍പോര്‍ട്ടില്‍ ഊഷ്മള സ്വീകരണം. ബഹിരാകാശ യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയ റയാന ബര്‍നവി, അലി അല്‍ ഖര്‍നി, മറിയം ഫിര്‍ദൗസ്, അലി അല്‍ ഗാംദി എന്നിവര്‍ക്കാണ് വരവേല്പ് ഒരുക്കിയത്.

ഐടി കമ്യൂണിക്കേഷന്‍സ് മന്ത്രിയും സ്‌പേസ് ഏജന്‍സി ചെയര്‍മാനുമായ എഞ്ചിനീയന അബ്ദുല്ല അല്‍ സവാഹ, സംയുക്ത സേനാ മേധാവി ജന. ഫയാദ് അല്‍ റുവൈലി, കിംഗ് അബ്ദുല്‍ അസീസ് സയന്‍സ് ആന്റ് ടെക്‌നോളജി സിറ്റി പ്രസിഡന്റ് ഡോ. മുനീര്‍ അല്‍ ദസൂഖി, സ്‌പേസ് ഏജന്‍സി വൈസ് ചെയനമാന്‍ ഡോ. മുഹമ്മദ് അല്‍ തമീമി, കിംഗ് ഫൈസല്‍ റിസര്‍ച് സെന്റര്‍ സിഇഒ ഡോ. മാജിദ് അല്‍ ഫയാദ് എന്നിവര്‍ ഉള്‍പ്പെടെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ബഹിരാകാശ യാത്രികരെ സ്വീകരിച്ചത്.

സൗദിടൈംസില്‍ നിങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പേരും മൊബൈല്‍ നമ്പരും ഉള്‍പ്പെടെ editor@sauditimesonline.com ഇമെയില്‍ വിലാസത്തില്‍ അയക്കുക.

Leave a Reply