Sauditimesonline

hotha kmcc
ഹോത്തയില്‍ കെഎംസിസി സൗഹൃദ ഇഫ്താര്‍

ശിഹാബ് ചോറ്റൂരിന് ഇഹ്‌റാം വസ്ത്രം സമ്മാനിച്ചു

മക്ക: കേരളത്തില്‍ നിന്ന് കാല്‍നടയായി ഹജ് നിര്‍വഹിക്കാനെത്തിയ ശിഹാബ് ചോറ്റൂരിന് മക്കയില്‍ സ്വീകരണം. ഒരു വര്‍ഷത്തിനിടെ 8,640 കിലോമീറ്റര്‍ സഞ്ചരിച്ചാണ് ശിഹാബ് വിശുദ്ധ മക്കയില്‍ എത്തി ചരിത്രത്തിന്റെ ഭാഗമായത്. ശിഹാബ് ചോറ്റൂരിന് ഹജിനുള്ള ഇഹ്‌റാം വസ്ത്രം സമസ്ത പ്രസിഡന്റും ജാമിഅഃ ഇഹ്‌യാഉ സുന്ന ചാന്‍സലറുാായ ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമ്മാനിച്ചു.

ഐസിഎഫ്, ആര്‍എസ്‌സി പ്രവര്‍ത്തകരുടെ സാന്നിധ്യത്തിലായിരുന്നു സ്വീകരണം. സ്വീകരണം അംഗീകാരമാണെന്നും നന്ദിയുണ്ടെന്നും ശിഹാബ്പറഞ്ഞു. ഇന്ത്യ, പാകിസ്ഥാന്‍, ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി എന്നീ രാജ്യങ്ങളിലൂടെയുള്ള യാത്രയില്‍ ബഹുമാന്യ ഉസ്താദ് സുല്‍ത്താനുല്‍ ഉലമയുടെ ലോകത്തിന്റെ വിവിധ ദിക്കുകളില്‍ അദിവസിക്കുന്ന ശിഷ്യ ഗണങ്ങളുടെ നിസ്സീമമായ പിന്തുണയും സഹായങ്ങളും ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം അനുസരിച്ചു.

പരിപാടിയില്‍ ഐഎംകെ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, ദേവര്‍ഷോല അബ്ദുസലാം മുസ്‌ലിയാര്‍, ഇബ്രാഹിം മാസ്റ്റര്‍, വള്ളിയാട് മുഹമ്മദലി സഖാഫി, അബ്ദുസ്വമദ് മുട്ടന്നൂര്‍, അബൂബക്കര്‍ അഹ്‌സനി തുടങ്ങി നിരവധി ഹാജിമാര്‍ സംബന്ധിച്ചു. ഷാഫി ബാഖവി, റഷീദ് അസ്ഹരി, ഹനീഫ് അമാനി ശംസുദ്ധീന്‍ നിസാമി, കബീര്‍ ചൊവ്വ, അബൂബക്കര്‍ കണ്ണൂര്‍, സല്‍മാന്‍ വെങ്ങളം, ജമാല്‍ കക്കാട്, ഇസ്ഹാഖ് ഖാദിസിയ്യ, ശിഹാബ് കുറുകത്താണി എന്നിവര്‍ നേതൃത്വം നല്‍കി.

സൗദിടൈംസില്‍ നിങ്ങളുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് പേരും മൊബൈല്‍ നമ്പരും ഉള്‍പ്പെടെ editor@sauditimesonline.com ഇമെയില്‍ വിലാസത്തില്‍ അയക്കുക.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top