റിയാദ്: പാസ്‌പോര്‍ട്ട് ഇല്ലാതെ വിമാനത്തില്‍ നിന്നിറങ്ങിയ മലയാളി യാത്രക്കാരന്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങി. റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് കോഴിക്കോട് നിന്നെത്തിയ കാരന്തൂര്‍ ചാലില്‍ മുഹമ്മദ് കുടുങ്ങിയത്.
ജൂണ്‍ 16 വെള്ളി രാവിലെ 11:45ന് XY 238 ഫ്‌ളൈ നാസ് എയര്‍ലൈന്‍സില്‍ ഇറങ്ങിയ ഇദ്ദേഹം എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൗണ്ടറിലെത്തിയപ്പോഴാണ് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത് അറിയുന്നത്. യാത്രക്കിടെ പാസ്‌പ്പോര്‍ട്ട് ഇരിപ്പിടത്തിന് മുകളില്‍ ഹാന്‍ഡ് ലഗ്ഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ സൂക്ഷിച്ച ബാഗില്‍ വെച്ചു. പാസ്‌പ്പോര്‍ട്ട് മറ്റൊരു യാത്രക്കാരന്റെ ബാഗില്‍ മാറിവെച്ചതായി സംശയിക്കുന്നു എന്നാണ് മുഹമ്മദ് പറയുന്നത്.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട വിവരം സ്‌പോണ്‍സറെ അറിയിച്ചിട്ടുണ്ട്. റീ എന്‍ട്രി വിസയില്‍ മടങ്ങി എത്തിയ മുഹമ്മദിന് അടിയന്തിരമായി പാസ്‌പോര്‍ട്ട് ഇഷ്യൂ ചെയ്ത് വിസ വിവരങ്ങള്‍ പുതിയ പാസ്‌പോര്‍ട്ടിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ പുറത്തിറങ്ങാന്‍ കഴിയും. പാസ്സ്‌പോര്‍ട്ട് ഇല്ലാതെ വിദേശ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ പൂര്‍ത്തിയാക്കാനും പുറത്തിറങ്ങാനും അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്നില്ല.
സീറ്റ് നമ്പര്‍ എ27 ന് സമീപം യാത്ര ചെയ്തവരുടെ ഹാന്റ് ബാഗില്‍പാസ്‌പോര്‍ട്ട് ഉണ്ടാകുമെന്നാണ് മുഹമ്മദ് പറയുന്നത്. പാസ്സ്‌പോര്‍ട്ട് കണ്ടുകിട്ടുന്നവര്‍ സിദ്ധിഖ് തുവ്വൂര്‍, 0508517210, യൂസഫ് പെരിന്തല്‍മണ്ണ 0531536593, മുഹമ്മദ് 0505127052 എന്നിവരെ ബന്ധപ്പെടണമെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.