
കുവൈത് സിറ്റി: ജോലിയില്‍ പ്രവേശിക്കുമ്പോള്‍ അറ്റന്‍ഡന്‍സ് രേഖപ്പെടുത്തുന്ന ഫിംഗര്‍ റീഡിംഗ് മെഷീനുകളില്‍ കൃത്രിമം കാണിച്ചതിന് നാല് പ്രവാസികള്‍ അറസ്റ്റിലായി. കുവൈത്ത് ഓള്‍ഡ് ജഹ്‌റ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരെയാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അറസ്റ്റ് ചെയ്തത്.

നഴ്‌സിങ് ജീവനക്കാര്‍ക്ക് സിന്ധറ്റിക് റബറില്‍ തയ്യാറാക്കിയ വിരലടയാളം ഉപയോഗിച്ച് വ്യാജമായി അറ്റന്‍ഡന്‍സ് രേഖപ്പെടുത്താന്‍ പ്രവാസികളായ സെക്യൂരിറ്റി ജീവനക്കഇവര്‍ സഹായം നല്‍കി. ഇത് പിടികൂടിയതോടെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ അകത്തായത്.
നഴ്‌സുമാരില്‍ നിന്ന് പണം വാങ്ങിയാണ് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ വ്യാജ വിരലടയാളം രേഖപ്പെടുത്തിയത്. ജീവനക്കാരില്‍ ഒരാള്‍ രഹസ്യമായി അധികൃതരെ വിവരം അറിയിച്ചജ. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.

വ്യാജ വിരലടയാളം രേഖപ്പെടുത്തുന്നത് നിരീക്ഷിക്കാന്‍ അധികൃതര്‍ കെണിയൊരുക്കി. ഇയാളെ പൊക്കിയതോടെ നിരവധി ജീവനക്കാര്‍ സിന്ധറ്റിക് റബറില്‍ തീര്‍ത്ത വ്യാജ വിരല്‍ ഉപയോഗിച്ച് ഹാജര്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് കണ്ടെത്തി. ഇതേ തട്ടിപ്പ് നടത്തുന്ന മൂന്ന് സെക്യൂരിറ്റി ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് നിരവധി ജീവനക്കാരുടെ റബറില്‍ തീര്‍ വിരലടയാളവും പിടിച്ചെടുത്തു. വ്യാജ ഹാജറിന് ശ്രമിച്ച മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ വരും. കൂടുതല്‍ ജീവനക്കാര്‍ അകത്താകുമെന്നാണ് വിവരം.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.