Sauditimesonline

SaudiTimes

10,000 രൂപക്ക് ദുബായ്-കൊച്ചി യാത്രയും 200 കിലോ ലഗേജും

നസ്‌റുദ്ദീന്‍ വി ജെ

ഏഷ്യന്‍ രാജ്യങ്ങളില്‍ സര്‍വീസ് നടത്തുന്ന പല വിമാന കമ്പനികളും അധിക വരുമാനത്തിന് ആശ്രയിക്കുന്നത് ഗള്‍ഫ് – ഇന്ത്യാ സെക്ടറിനൊയാണ്. വിമാന കമ്പനികള്‍ക്ക് നിരക്ക് ആവശ്യം പോലെ കൂട്ടാനും ഈടാക്കാനും കഴിയുന്ന വിധമാണ് നിലവിലുളള മാര്‍ഗ നിര്‍ദേശങ്ങള്‍. 40 ലക്ഷം മലയാളികള്‍ ആറ് ജിസിസി രാജ്യങ്ങളില്‍ പ്രവാസികളായി കഴിയുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ പരമാവധി നിരക്ക് ഈടാക്കാനാണ് ശ്രമിക്കുന്നത്.

ഇതിനെതിരെയുളള പ്രതിഷേധങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഗള്‍ഫ് കുടിയേറ്റം തുടങ്ങിയതു മുതല്‍ കാണാന്‍ കഴിയും. രാഷ്ട്രീയ കക്ഷികള്‍ക്കും ഭരണ നേതൃത്വത്തിനും മിതമായ യാത്രാ നിരക്ക് യാഥാര്‍ത്ഥ്യമാക്കാന്‍ താത്പര്യമില്ല. മാത്രമല്ല, സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഉയര്‍ന്ന നിരക്കിനെ ന്യായീകരിക്കാനാണ് ശ്രമിക്കുന്നത്.

2013 ഏപ്രില്‍ 14 വിഷു ദിനത്തില്‍ കേരള സര്‍ക്കാരിന്റെ എയര്‍ കേരള ചറകു വിരിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. 200 കോടി രൂപ ഇതിനായി മുതല്‍ മുടക്കുമെന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ഇതിനായി കൊച്ചി ആസ്ഥാനമായി എയര്‍ കേരള ലിമിറ്റഡ് കമ്പനി തുടങ്ങുകയും ചെയ്തു. പ്രഖ്യാപനം കഴിഞ്ഞ് പത്തു വര്‍ഷം പിന്നിട്ടിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായില്ല.

ഈ സാഹചര്യത്തിലാം് ദുബായില്‍ നിന്ന് കൊച്ചിയിലേക്കും ബെയ്പൂരിലേക്കും കപ്പല്‍ സര്‍വീസ് നടത്താന്‍ ആലോചന സജീവമായത്. പതിനായിരം രൂപ അല്ലെങ്കില്‍ 450 യുഎഇ ദിര്‍ഹത്തിന് ഒരു ദിശയിലേക്ക് യാത്രക്ക് അവസരം ഒരുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിന് പുറമെ 200 കിലോ ലഗേജ്, വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികള്‍ എന്നിവയും കപ്പലില്‍ ഒരുക്കുമെന്നാണ് അറിയുന്നത്. മൂന്ന് ദിവസം ദൈര്‍ഘ്യമുളള കടല്‍ യാത്ര വിനോദ സഞ്ചാരമാക്കി സഞ്ചാരികളെ ആകര്‍ഷിക്കാനാണ് നീക്കം.

കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമായാല്‍ ദുബായ്-കേരള സെക്ടറില്‍ യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഗുണകരമാകും. കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടാന്‍ കഴിഞ്ഞാല്‍ ഡിസംബറില്‍ പരീക്ഷണ യാത്ര നടത്താന്‍ കഴിയും. ഇത് വിജയിച്ചാല്‍ മാസത്തില്‍ രണ്ട് സര്‍വീസുകള്‍ നടത്താനാണ് ആലോചന/ സര്‍വീസ് ആരംഭിക്കുന്നതിന് ആവശ്യമായ കപ്പല്‍ കൊച്ചിന്‍ ഷിപ്പിയാഡില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. മറ്റൊരു സംസ്ഥാനത്തിന് വേണ്ടി നിര്‍മിച്ച കപ്പലാണ് യുഎഇ സര്‍വീസിന് ഉപയോഗിക്കുക. ദുബൈയിലെ മിന അല്‍ റാഷിദ് തുറമുഖത്തു നിന്നു ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ആലോചന.

ഒരു സര്‍വീസില്‍ 1250 യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയും. അങ്ങനെയെങ്കില്‍ ഒരു കോടി 25 ലക്ഷം രൂപ ഒരു സര്‍വീസിന് ലഭിക്കും. ഇതിന് പുറമെ കാര്‍ഗോ സേവനം വഴിയും വരുമാനം കണ്ടെത്തി കപ്പല്‍ സര്‍വീസ് ലാഭകരമായി നടത്താന്‍ കഴിയും.

നിലവില്‍ ഷിപ് കാര്‍ഗോ സേവനം നല്‍കുന്ന സ്ഥപനങ്ങള്‍ ഡോര്‍ ഡെലിവറിക്ക് കിലോ ഗ്രാമിന് 9-10 ദിര്‍ഹമാണ് ഈടാക്കുന്നത്. ഇതു യാത്രക്കാരെ കപ്പല്‍ യാത്രക്ക് പ്രോത്സാഹിപ്പിക്കും.

കപ്പല്‍ സര്‍വീസ് യാഥാര്‍ത്ഥ്യമാക്കാന്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാം്. ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് െ്രെപവറ്റ് ലിമിറ്റഡ് എന്നിവര്‍ ഉള്‍പ്പെടെ വിവിധ ഏജന്‍സികളുമായി സഹകരിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.

കപ്പല്‍ സര്‍വീസിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ തുറമുഖ വകുപ്പു സെക്രട്ടറിയെ കേരള സര്‍ക്കാര്‍ നേരത്തെ ചുമതല നല്‍കിയിരുന്നു. അതിനിടെ, ചാര്‍ട്ടേഡ് യാത്രാക്കപ്പല്‍, വിമാന സര്‍വീസ് എന്നിവ ആരംഭിക്കുന്നതിന് സാധ്യതാ റിപ്പോര്‍ട്ട് നേരത്തെ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ കേരള സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
നോര്‍ക്ക റൂട്‌സിന് നേരത്തെ ആനന്ദപുരം ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ് കമ്പനി ദുബായ്-കേരള സെക്ടറില്‍ കപ്പല്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിരുന്നു.

300 മുതല്‍ 3000 വരെയും യാത്രക്കാരെ ഉള്‍ക്കൊളളാന്‍ കഴിയുന്ന കപ്പലുകളാണ് സര്‍വീസിന് പരിഗണിക്കാമെന്നാണ് നിര്‍ദേശം. വിവിധ വിഭാഗങ്ങളിലായി ത്രീ സ്റ്റാര്‍ മുതല്‍ സെവന്‍ സ്റ്റാര്‍ വരെയുള്ള യാത്രാ കപ്പലുകള്‍ ചാര്‍ട്ടര്‍ ചെയ്യാമെന്നാണ് അനന്തപുരം ഷിപ്പിംഗ് കമ്പനിയുടെ നിര്‍ദേശം.

യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇത്തരം കപ്പലുകള്‍ ലീസിന് എടുക്കാം. ബജറ്റ് യാത്രക്ക് ആവശ്യമായ കപ്പലുകള്‍ തെരഞ്ഞെടുത്താല്‍ പ്രായോഗികമായി കപ്പല്‍ യാത്ര സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബേപ്പൂര്‍-ദുബായ് റൗണ്ട് ട്രിപ്പ്ിന് മൂന്ന് ദിവസം ആവശ്യമാണ്. വിശ്രമ ദിവസം കൂടി കണക്കാക്കിയാല്‍ 10 ദിവസം ആവശ്യമാണ്. ഇത്തരത്തില്‍ മാസം മൂന്ന് റൗണ്ട് ട്രിപ്പുകള്‍ നടത്താന്‍ കഴിയും. അതുകൊണ്ടുതന്നെ ലീസിന് കപ്പലെടുത്താല്‍ തന്നെ ലാഭകരമായി സര്‍വീസ് നടത്താന്‍ കഴിയുമെന്നാണ് അനന്തപുരം ഷിപ്പിംഗ് കമ്പനിയുടെ കണക്കുകൂട്ടല്‍.

3000 യാത്രക്കാരെ കൊണ്ടുപോകാന്‍ ശേഷിയുള്ള കപ്പലിന് 500 കാറുകള്‍ വഹിക്കാനുള്ള കാര്‍ഗോ സ്‌പെയ്‌സും ഉണ്ടാകും. യാത്രക്കാരുടെ എണ്ണവും കപ്പലിലെ സുഖസൗകര്യവും പരിഗണിച്ച് നിരക്ക്

മലയാളികള്‍ക്ക് ദല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ എടുക്കുന്ന സമയം മാത്രമേ ദുബായില്‍ നിന്ന് കേരളത്തിലെത്താന്‍ ആവശ്യമുളളൂ. അതുകൊണ്ടുതന്നെ ചെറിയ വരുമാനക്കാരായ പ്രവാസികള്‍ക്ക് യാത്രാ കപ്പല്‍ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകരും കൂട്ടായ്മകളും.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top