റിയാദ്: ഷിഫ സനയ്യായിലെ തൊഴിലാളികളുടെ കൂട്ടായ്മ ഷിഫാ മലയാളി സമാജം പതിനാറാമത് വാര്‍ഷികവും ഓണാഘോഷവും നടത്താന്‍ തീരുമാനിച്ചു. ഓഗസ്‌റ് 11ന് രാവിലെ 11 മുതല്‍ ഷിഫാ റിമാസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. 16വര്‍ഷമായി നടത്തിവരുന്ന കേരളോത്സവം ഈ വര്‍ഷം ഒഴിവാക്കി. ആഘോഷങ്ങള്‍ക്കു മാറ്റിവെച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കും.
ഓണം പ്രവര്‍ത്തി ദിനമാണ്. അതുകൊണ്ടുതന്നെ ജോലിക്ക് പോകുന്ന സാധാരണ തൊഴിലാളികള്‍ക്ക് ഓണം ആഘോഷിക്കാനും സദ്യ ഒരുക്കാനും കഴിയില്ല. ഇതിനാണ് വിപുലമായ സദ്യ ഒരുക്കി സ്‌നേഹ സംഗമം ഒരുക്കി ഓണത്തെ വരവേല്‍ക്കുന്നതെന്ന് ഷിഫാമലയാളി സമാജം പ്രസിഡന്റ് സാബുപത്തടിയും കണ്‍വീനര്‍ അശോകന്‍ ചാത്തന്നൂരും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.