Sauditimesonline

raheem and mother
റഹീമിന്റെ മോചനം വൈകും: ജാമ്യാപേക്ഷ തളളി; പത്താം തവണയും കേസ് മാറ്റി

റിയാദില്‍ ഒഐസിസി അംഗത്വ കാര്‍ഡ് വിതരണം

റിയാദ്: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടന ഒഐസിസി അംഗത്വമെടുത്തവര്‍ക്കുള്ള കാര്‍ഡ് വിതരണം ആരംഭിച്ചു. ജനുവരി 31 വരെ അപേക്ഷിച്ച മുഴുവന്‍ അംഗങ്ങളുടെയും കാര്‍ഡുകള്‍ കെപിസിസിയില്‍ നിന്നു റിയാദ് സെന്‍ട്രല്‍ കമ്മറ്റി സ്വീകരിച്ചതായി ഭാരവാഹികള്‍ അറിയിച്ചു. സൗദി അറബ്യയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള പ്രവിശ്യയാണ് തലസ്ഥാന നഗരിയായ റിയാദ്.

ബത്ഹ ലുഹ ഹാളില്‍ നടന്ന കാര്‍ഡ്‌വിതരണ പരിപാടി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതേരത്വ ബഹുസ്വര ഇന്ത്യയുടെ വീണ്ടെടുപ്പിന് സാധ്യമാകുന്ന ഇടപെടലുകളെല്ലാം സൈബര്‍ ഇടത്തിലും നേരിട്ടും കോണ്‍ഗ്രസ്സിന്റെ പ്രവാസി ഘടകമായ ഒ ഐ സി സി പ്രവര്‍ത്തകരില്‍ നിന്നുണ്ടാകണമെന്ന് കുഞ്ഞി കുമ്പള പറഞ്ഞു.

ഓരോ ജില്ലയിലെയും അംഗങ്ങളുടെ കാര്‍ഡുകള്‍ ജില്ലാ പ്രസിഡന്റുമാര്‍ ഏറ്റ് വാങ്ങി. റിയാദ് സെന്‍ട്രല്‍ കമ്മറ്റിക്ക് കീഴിലുള്ള അല്‍ ഹായില്‍, ബുറൈദ, ഉനൈസ എന്നീ മേഖലയിലെ കാര്‍ഡുകള്‍ നാഷണല്‍ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പന്‍ ഏറ്റുവാങ്ങി.

പ്രവാസത്തിന്റെ പ്രതിസന്ധികള്‍ക്കിടയിലും മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സജീവമാക്കിയ പ്രവര്‍ത്തകരെ സെന്‍ട്രല്‍ കമ്മറ്റി ട്രഷററും ക്യാമ്പയിന്‍ കണ്‍വീനറുമായ നവാസ് വെള്ളിമാട്കുന്ന് അഭിനന്ദിച്ചു. മെമ്പര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ ജില്ലാ പ്രസിഡണ്ട്മാരില്‍ നിന്ന് കാര്‍ഡ് കൈപറ്റണമെന്നും കണ്‍വീനര്‍ അറിയിച്ചു.

ആഗോള തലത്തില്‍ ഒഐസിസിയുടെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും പ്രവാസി വിഷയങ്ങളില്‍ കൂടുതല്‍ സക്രിയമായ ഇടപെടലുകള്‍ നടത്തുമെന്നും ഗ്ലോബല്‍ കമ്മറ്റി സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം പറഞ്ഞു.

പ്രവാസത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തിലെ സുപ്രധാന ഘടകമാണ് ജീവകാരുണ്യ പ്രവര്‍ത്തനം. സംഘടന പ്രവര്‍ത്തനത്തോടൊപ്പം സാധുജനസേവന പ്രവര്‍ത്തനങ്ങളില്‍ സംഘടനയില്‍ അംഗങ്ങളായവരെല്ലാം എല്ലായിപ്പോഴും പങ്കാളികള്‍ ആകണമെന്നും സീനിയര്‍ വൈസ് പ്രസിഡണ്ട് സലിം കളക്കര പറഞ്ഞു.

സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, ബാലുക്കുട്ടന്‍, സുഗതന്‍ നൂറനാട്, ഷിജു കോട്ടയം, ശുകൂര്‍ ആലുവ, സോണി പാറക്കല്‍, വൈശാഖ് പാലക്കാട്, അമീര്‍ പട്ടണത്ത്, അബ്ദുല്‍ മജീദ് കണ്ണൂര്‍, നാഷണല്‍ കമ്മറ്റി സെക്രട്ടറി സിദ്ധീഖ് കല്ലുപറമ്പന്‍, ട്രഷറര്‍ റഹ്മാന്‍ മുനമ്പത്ത്, കരീം കൊടുവള്ളി എന്നിവര്‍ സംസാരിച്ചു.

അബ്ദുല്‍ സലിം അര്‍ത്തിയില്‍, വിനീഷ് ഒതായി, അലി ആലുവ, നാദിര്‍ഷ റഹ്മാന്‍, ജംഷാദ് തുവ്വൂര്‍, വഹീദ് വാഴക്കാട്, അന്‍സാര്‍ ഷറഫുദ്ധീന്‍, ഒമര്‍ ശരീഫ്, ഹക്കീം, അന്‍സാര്‍ മാലിക്, സലാം, ഭാസ്‌കരന്‍, അബ്ദുള്ള കണ്ണൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജന സെക്രട്ടറി യഹിയ കൊടുങ്ങല്ലൂര്‍ സ്വാഗതവും സെന്‍ട്രല്‍ കമ്മറ്റി സെറട്ടറി നിഷാദ് ആങ്കോട് നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top