റിയാദ്: റിയാദ് ഇന്ത്യന്‍ എംബസിയില്‍ പുതുതായി നിയമിതനായ ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ (ഡിസിഎം) അബു മാത്തന്‍ ജോര്‍ജ് ചുമതല ഏറ്റെടുത്തു. 2009ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന അദ്ദേഹം അമേരിക്കയിലെ ഇന്ത്യന്‍ എംബസി, കെയ്‌റോയിലെ ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു.
ബാംഗ്ലൂരിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയില്‍ നിന്ന് നിയമം ബിരുദം നേടിയ അദ്ദേഹം അഭിഭാഷകനായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. കെയ്‌റോയിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അറബി ഭാഷയില്‍ ഡിപ്ലോമയും നേടിയിട്ടുണ്ട്. ചുമതല ഏറ്റെടുത്ത അബു മാത്തന്‍ ജോര്‍ജിനെ എംബസിയിലെ സഹപ്രവര്‍ത്തകര്‍ സ്വീകരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
