റിയാദ്: ഉന്നത വിദ്യാഭ്യാസത്തിന് നിരവധി അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്ന രാജ്യാന്തര നിലവാരമുളള മലേഷ്യന്‍ സര്‍വ്വകലാശാലകളുടെ പ്രതിനിധികള്‍ സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. ആഗ്‌സത് 18 മുതല്‍ 24 വരെ ആണ് സന്ദര്‍ശനം. 18-19 ജിദ്ദ മൂവ്എന്‍പിക് ഹോട്ടല്‍, 20-21 എക്‌സിക്യൂട്ടീവ് ഹോട്ടല്‍ റിയാദ്, 23-24 തീയതികളില്‍ വാര്‍വിക് ഹോട്ടല്‍ അല്‍ കോബാര്‍ എന്നിവിടങ്ങളില്‍ വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ എന്നിവരുമായി സര്‍വകലാശാലാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും.
മികച്ച വിദ്യാര്‍ഥികള്‍ക്ക് 50 ശതമാനം വരെ സ്‌കോളര്‍ഷിപ്പ് നേടാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. താത്പര്യമുളളവര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകള്‍ അറിയിച്ചു. രജിസ്‌ട്രേഷന് ലിങ്ക് ക്ലിക് ചെയ്യുക
https://mhe-jeddah.eventbrite.com – Jeddah
https://mhe-riyadh.eventbrite.com – Riyadh
https://mhe-khobar.eventbrite.com – Al Khobar
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.