റിയാദ്: കേളി കലാസാംസ്‌കാരിക വേദി, കുടുംബ വേദി അംഗങ്ങളുടെ കുട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയ വിദ്യാഭ്യാസ പ്രോത്സാഹന പുരസ്‌കാരത്തിന്റെ ആലപ്പുഴയിലും കാസര്‍കോടും വിതരണം ചെയ്തു.
ആലപ്പുഴ ജില്ലയിലെ പുസ്‌കാര വിതരണം കപ്പക്കട പുന്നപ്ര രക്തസാക്ഷി സ്മാരക മന്ദിരം ആഡിറ്റോറിയത്തില്‍ (സിപിഐ എം അമ്പലപുഴ ഏരിയ കമ്മിറ്റി ആഫീസ്) അമ്പലപ്പുഴ എംഎല്‍എ എച് സലാം നിര്‍വഹിച്ചു. കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന എം നസീര്‍ അധ്യക്ഷത വഹിച്ചു. കേളി മുന്‍ പ്രസിഡന്റ് ദയാനന്ദന്‍ ഹരിപ്പാട് സ്വാഗതം പറഞ്ഞു. സിപിഐ എം അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടന്‍ പ്രവാസി സംഘം അമ്പലപ്പുഴ ഏരിയ പ്രസിഡന്റ് ശ്രീകുമാര്‍, കേളി രക്ഷാധികാരി സമിതി അംഗമായിരുന്ന മുഹമ്മദ് കുഞ്ഞ് വള്ളിക്കുന്നം, കേളി കേന്ദ്ര കമ്മറ്റി അംഗം കിഷോര്‍ ഇ നിസാം കേളി അംഗമായിരുന്ന ജോളികുമാര്‍ അമ്മഞ്ചേരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികളുടെ മാതാപിതാക്കളും ബന്ധുക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പത്താം ക്ലാസ്സിലും പ്ലസ് ടുവിലും തുടര്‍പഠനത്തിന് യോഗ്യത നേടിയ കേളി അംഗങ്ങളുടെ കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ ‘കേളി എജ്യൂക്കേഷണല്‍ ഇന്‍സ്പരേഷന്‍ അവാര്‍ഡ്ില്‍ (കിയ) പ്രശംസാ ഫലകവും ക്യാഷ് പൈസും ഉള്‍പ്പെടും.
പത്താം തരം പാസ്സായ ജിയ മരിസ ജിജോ, ആഫീദ് സജീദ്, അശ്വിന്‍ പ്രസാദ്, കാശിനാഥന്‍ എസ്, നന്ദന സുരേഷ്, നിത്യ വസന്ത്, സൂഫിയ സക്കീര്‍, ബിസ്മിയ നവാസ്, പ്ലസ് ടു പാസ്സായ അല്‍ത്താഫ് ഷാനവാസ് എന്ന വിദ്യാര്‍ത്ഥിക്കുമാണ് എം എല്‍ എ എച്ച് സലാം പുരസ്‌കാരം നല്‍കിയത്.
പത്താം ക്ലാസ് വിഭാഗത്തില്‍ 129, പ്ലസ് ടു വിഭാഗത്തില്‍ 99 എന്നിങ്ങനെ 228 കുട്ടികളാണ് ഈ അധ്യയനവര്‍ഷം പുരസ്‌കാരത്തിന് അര്‍ഹരായിട്ടുള്ളത്. വിവിധ ജില്ലകളിലെ പുരസ്‌കാരത്തിന് അര്‍ഹരായ കുട്ടികള്‍ക്ക് ജില്ലാതലങ്ങളിലും മേഖലാ തലങ്ങളിലുമയി കേരള പ്രവാസി സംഘത്തിന്റെ സഹകരണത്തോടെ വരും ദിവസങ്ങളില്‍ അവാര്‍ഡ് വിതരണം ചെയ്യും.
കാസര്‍കോട് ജില്ലയിലെ പുരസ്‌കാര വിതരണം തൃക്കരിപ്പൂര്‍ സിപിഐഎം ഏരിയ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സിപിഐ എം തൃക്കരിപ്പൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി എം കെ കുഞ്ഞികൃഷ്ണന്‍ മൊമെന്റോ കൈമാറി. ജില്ലയില്‍ പത്താം തരം പാസ്സായ ദൃശ്യ പ്രഭാകരന്‍, ഫാത്തിമ എ, സജിന കെ എന്നീ മൂന്ന് കുട്ടികളാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.
ഉളിയം ബ്രാഞ്ച് സെക്രറി ബിജു അധ്യക്ഷതവഹിച്ചു ചടങ്ങില്‍, കേളി അംഗമായിരുന്ന നാരായണന്‍ കയ്യൂര്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുദീഷ്, ലോക്കല്‍ കമ്മറ്റി അംഗം പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
