Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

യാത്രക്കാരെ ദുരിതത്തിലാക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്: നാളത്തെ റിയാദ്-കണ്ണൂര്‍ വൈകും

റിയാദ്: നാളെ ഉച്ചക്ക് 1.30ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസ് (ഐഎക്‌സ് 722) റിയാദ്-കണ്ണൂര്‍ വിമാനം പുറപ്പെടാന്‍ വൈകുമെന്ന് അധികൃതര്‍. രണ്ടര മണിക്കൂര്‍ വൈകി 4.00ന് പുറപ്പെടുമെന്നാണ് അറിയിപ്പ്. അതേസമയം, യാത്രക്കാര്‍ ഉച്ചക്ക് 11.00ന് മുമ്പ് എയര്‍പോര്‍ട്ടിലെത്തി ചെക് ഇന്‍ ചെയ്യണം. വൈകീട്ട് നാലിനാണ് വിമാനം പുറപ്പെടുന്നതെങ്കിലും എയര്‍പോര്‍ട്ട് കൗണ്ടര്‍ മുന്‍ ഷെഡ്യൂള്‍ പ്രകാരം നേരത്തെ അടക്കുമെന്നാണ് എയര്‍ ഇന്ത്യാ ഓഫീസില്‍ അനേഷണം നടത്തിയ യാത്രക്കാര്‍ക്ക് ലഭിച്ച വിവരം.

ഇന്നലെ വൈകുന്നേരം 6.25ന് പുറപ്പെടേണ്ട ദുബൈ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനവും വൈകിയിരുന്നു. ഒരു മണിക്കൂര്‍ വൈകുമെന്നാണ് ആദ്യം അറിയിച്ചത്. രാത്രി 7.40ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റിയെങ്കിലും പിന്നീട് തിരിച്ചറക്കി.

സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മുംബൈ-കൊച്ചി വിമാനവും ഇന്നലെ വൈകിയത് യാത്രക്കാരെ ദുരിതത്തിലാക്കി. നെടുമ്പാശേരിയില്‍ നിന്ന മുംബൈ വഴി വിവിധ വിദേശ രാജ്യങ്ങളിലേക്ക് ടിക്കറ്റെടുത്തവരും പെരുവഴിയിലായി.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top