![](https://sauditimesonline.com/wp-content/uploads/2024/12/manmohan-sing-1024x576.jpg)
റിയാദ്: മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ദനുമായ ഡോ. മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ റിയാദ് ഒഐസിസി അനുശോചന യോഗം സംഘടിപ്പിച്ചു. ബത്ഹ സബര്‍മതിയില്‍ നടന്ന യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന് അധ്യക്ഷത വഹിച്ചു.
ഇന്ത്യയുടെ സാമ്പത്തിക ഉദാരവത്കരണത്തിന്റെ ശില്‍പി, രാജ്യം കണ്ട മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാള്‍ എന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് ഇന്ത്യന്‍ സമ്പദ് ഘടനയുടെ കിംഗ് ആയിരുന്നു. വിമര്‍ശനങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് പത്ത് വര്‍ഷം ഇന്ത്യയെ നയിച്ച ഡോ. മന്‍മോഹന്‍ സിംഗ് ഓര്‍മ്മയാകുമ്പോള്‍ അദ്ദേഹം രാജ്യത്തിനു സമര്‍പ്പിച്ച സംഭാവനകള്‍ വിസ്മരിക്കാന്‍ കഴിയില്ല.
![](https://sauditimesonline.com/wp-content/uploads/2024/12/CITY-FLOWER-8-2-1024x256.jpg)
പരിമിതമായ സാഹചര്യങ്ങളില്‍ നിന്നു വളര്‍ന്നു പ്രധാനമന്ത്രിയായ അദ്ദേഹത്തിന്റെ പല തീരുമാനങ്ങളിലും പദ്ധതികളിലുമെല്ലാം പാവപ്പെട്ടവരെയും സാധാരണക്കാരെയും ചേര്‍ത്തുപിടിക്കുന്ന കരുതല്‍ എപ്പോഴും സൂക്ഷിച്ചിരുന്നു. തൊഴിലും വരുമാനവുമില്ലാതെ കഷ്ടപ്പെട്ടിരുന്ന ഇന്ത്യയിലെ കോടിക്കണക്കിനു പാവപ്പെട്ടവരുടെ അടുക്കളയില്‍ തീപുകയാന്‍ ഇടയാക്കിയ തൊഴിലുറപ്പു പദ്ധതി, ഏതൊരു സാധാരണക്കാരനും ഭരണതലത്തില്‍ നടക്കുന്ന കാര്യങ്ങളുടെ നേര്‍ചിത്രം കരഗതമാക്കിയ വിവരാവകാശ നിയമം, ഗ്രാമഗ്രാമാന്തരങ്ങളില്‍ ആരോഗ്യവിപ്ലവം സൃഷ്ടിച്ച ഗ്രാമീണ ആരോഗ്യമിഷന്‍ തുടങ്ങിയവയൊക്കെ അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളാണെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
![](https://sauditimesonline.com/wp-content/uploads/2024/12/ABC-NEW-YEAR-2025-ED-1024x576.jpg)
ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞി കുമ്പള, എന്‍ആര്‍കെ മുന്‍ ചെയര്‍മാനും ഒഐസിസി നേതാവുമായിരുന്ന അയ്യൂബ് ഖാന്‍,ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി നിഷാദ് ആലംങ്കോട്, വൈസ് പ്രസിഡന്റുമാരായ അമീര്‍ പട്ടണത്,സജീര്‍ പൂന്തറ,ഷുക്കൂര്‍ ആലുവ, ബാലു കുട്ടന്‍, ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങളായ ശിഹാബ് കൊട്ടുകാട്, അസ്‌ക്കര്‍ കണ്ണൂര്‍,നാഷണല്‍ കമ്മിറ്റി അംഗങ്ങളായ റഹിമാന്‍ മുനമ്പത്ത്, മാള മുഹദീന്‍, സലീം ആര്‍ത്തിയില്‍, സെക്രട്ടറിമാരായ ഹകീം പട്ടാമ്പി, റഫീഖ് വെമ്പായം, ഭാരവാഹികളായ ബഷീര്‍ കോട്ടക്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, വിവിധ ജില്ല പ്രസിഡന്റുമാരായ കമറുദ്ധീന്‍ താമരകുളം, ഷഫീക് പുറകുന്നില്‍, നാസര്‍ വലപ്പാട് എന്നിവര്‍ പ്രസംഗിച്ചു.
![](https://sauditimesonline.com/wp-content/uploads/2024/12/SPORTS-1024x556.jpg)
വഹീദ് വാഴക്കാട്, അലി ആലുവ, അലക്‌സ് കൊട്ടാരക്കര,ഹരീന്ദ്രന്‍ കണ്ണൂര്‍,ഹാഷിം കണ്ണാടി പറമ്പ്, ത്വല്‍ഹത് തൃശൂര്‍, സൈനുദ്ധീന്‍ പാലക്കാട്,യൂനുസ് പത്തനംതിട്ട, മുനീര്‍ കണ്ണൂര്‍, സൈനുദ്ധീന്‍ പട്ടാമ്പി,നോയല്‍ തൃശൂര്‍, അക്ബര്‍ പാണ്ടിക്കാട്, സാദിക്ക് വടപ്പുറം, ശിഹാബ് അരിപ്പന്‍,റസാഖ് തൃശൂര്‍ എന്നിവര്‍ പരിപാടിനിയന്ത്രിച്ചു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.