റിയാദ്: മരണം വരെ ഫാസിസത്തിനെതിരെ പോരാടിയ സമര നായകനാണ് സീതാറാം യച്ചൂരിയെന്ന് നവോദയ. അടിയന്തരാവസ്ഥയുടെ നാളുകളില്‍ ഭരണകൂട ഭീകരതയ്‌ക്കെതിരെ വിദ്യാര്‍ത്ഥി സമരം നയിച്ചു. സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന സീതാറാം യെച്ചൂരി കഴിഞ്ഞ അര നൂറ്റാണ്ടായി പോരാട്ടത്തിലാണ്. അധികാരം കയ്യാളുന്ന വര്‍ഗ്ഗീയ ഫാസിസ്റ്റുകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നതിനിടെയാണ് അദ്ദേഹം വിടവാങ്ങുന്നത്.
അക്കാദമിക് രംഗത്തും പൊതുഇടങ്ങളിലും രാജ്യസഭയിലും പോരാട്ടത്തിന്റെ അരങ്ങാക്കി മാറ്റാന്‍ കഴിഞ്ഞ സി പി എം നേതാവായിരുന്നു. യെച്ചൂരിയുടെ വാക്കുകള്‍ക്ക് എന്നും രാജ്യം ശ്രദ്ധ കൊടുത്തിരുന്നു. രാഷ്ട്രീയ സംഭവങ്ങളെയും നിയമനിര്‍മ്മാണങ്ങളെയും കൃത്യമായി പഠിച്ച് യെച്ചൂരി നടത്തിയിരുന്ന വിമര്‍ശനങ്ങളെ ഖണ്ഡിക്കുക ആര്‍ക്കും അത്ര എളുപ്പമായിരുന്നില്ല. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന സാധാരണ ജനവിഭാഗത്തിനുവേണ്ടി നിരന്തരം സംസാരിച്ചിരുന്ന ദേശീയ നേതാവിന്റെ നഷ്ടം സമകാലിക രാഷ്ട്രീയത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. യെച്ചൂരിയുടെ വിയോഗത്തില്‍ നവോദയ പ്രവര്‍ത്തകര്‍ അനുശോചനം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.