റിയാദ്: അന്താരാഷ്ട്ര ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉച്ചകോടിയ്ക്ക് റിയാദില്‍ തുടക്കം. സൗദി ഡാറ്റ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് മൂന്നാമത് ഉച്ചകോടി. റിയാദ് കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ സെന്റെറില്‍ ഇന്നലെ ആരംഭിച്ച ഉച്ചകോടിയില്‍ 100 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനധി സംഘം പങ്കെടുക്കുന്നുണ്ട്. എഐ ഗവേഷകര്‍, സാമ്പത്തിക വിദഗ്ദര്‍, പണ്ഡിതര്‍, ചിന്തകര്‍ തുടങ്ങി 450 ലധികം പ്രഭാഷകരാണ് പെങ്കടുക്കുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ്, മെഷീന്‍ ലേണിങ്, ബ്ലോക് ചെയിന്‍, ക്രിപ്‌റ്റോ കറന്‍സി, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ചര്‍ച്ച ചെയ്യുന്ന ഉച്ചകോടിയില്‍ 150 ലധികം യോഗങ്ങളും ശില്‍പശാലകളും നടക്കും.
‘എ.ഐ നൗ, നെക്സ്റ്റ്, നെവര്‍’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി. ഗൂഗ്ള്‍ക്ലൗഡ്, ഓറക്ക്ള്‍, ഐ.ബി.എം, അക്‌സെഞ്ചര്‍ തുടങ്ങിയ ഐ.ടി രംഗത്തെ ഭീമന്മാള്‍ ഉള്‍പ്പെടെ ഇരുനൂറിലധികം രാജ്യാന്തര കമ്പനികളാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സൗദി യൂനിവേഴ്‌സിറ്റികള്‍ വികസപ്പിച്ച് പേറ്റന്റ് നേടിയ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനത്തിന് പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.