Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ഇന്ത്യ-യുഎഇ ആണവ കരാര്‍; അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു

ദില്ലി: ആണവോര്‍ജ്ജ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിന് ഇന്ത്യ-യുഎഇ ആണവ കരാര്‍. അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മൊഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ അഞ്ചു കരാറുകളില്‍ ഒപ്പുവച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശൈഖ് ഖാലിദും ഹൈദരാബാദ് ഹൗസില്‍ നടത്തിയ ചര്‍ച്ചയില്‍ തന്ത്രപ്രധാന സഹകരണം ശക്തമാക്കാന്‍ ധാരണയായി. ഇന്ത്യ യുഎഇയില്‍ നിന്ന് കൂടുതല്‍ പ്രകൃതി വാതകവും ക്രൂഡ് ഓയിലും വാങ്ങും. ഇതിനുള്ള ദീര്‍ഘകാല കരാറുകളിലും രണ്ടു രാജ്യങ്ങളും ഒപ്പിട്ടു. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെയും അബുദാബി കിരീടാവകാശി കണ്ടു.

മുപ്പത്തഞ്ച് ലക്ഷം പ്രവാസി ഇന്ത്യക്കാരോട് യുഎഇ നേതൃത്വം കാണിക്കുന്ന സ്‌നേഹത്തിന് രാഷ്ട്രപതി നന്ദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ സമാധിയില്‍ ശൈഖ് ഖാലിദ് പുഷ്പാര്‍ച്ചന നടത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top