
കുവൈത്ത് സിറ്റി: കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായവരില്‍ മലയാളിയും. കണ്ണൂര്‍ ആലക്കോട് സ്വദേശി അമലിനെയാണ് ഒരാഴ്ച മുമ്പുണ്ടായ അപകടത്തില്‍ കാണാതായത്. ഇറാനിയന്‍ കപ്പലായ അറബക്തറില്‍ ജീവനക്കാരനായിരുന്നു അമല്‍. ആറ് മൃതദേഹങ്ങള്‍ ഇറാന്‍ കുവൈറ്റ് സേനകളുടെ സംയുക്ത തെരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്.

ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഡിഎന്‍എ പരിശോധനയ്ക്കായി അമലിന്റെ പിതാവിന്റെ സാമ്പിള്‍ കുവൈറ്റിലെ ഇന്ത്യന്‍ എംബസിക്ക് അയച്ചു. എട്ട് മാസം മുമ്പാണ് അമല്‍ ഇറാനിയന്‍ കപ്പലില്‍ ജോലിയില്‍ പ്രവേശിപ്പിച്ചത്. കരാര്‍ പൂര്‍ത്തിയാക്കി അടുത്തമാസം മടങ്ങാനിരിക്കെയാണ് അപകടം. എങ്ങനെയാണ് കപ്പല്‍ മറിഞ്ഞത് എന്നത് വ്യക്തമായിട്ടില്ല.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.