Sauditimesonline

ekm kmcc
എറണാകുളം കെഎംസിസി സൗഹൃദ സംഗമം

നാട്ടിലെത്തിയവര്‍ മടങ്ങിയെത്തുന്നില്ല; ചെറുകിട സ്ഥാപനങ്ങള്‍ പ്രതിസന്ധിയില്‍

റിയാദ്: അവധിക്ക് നാട്ടിലെത്തിയവര്‍ മടങ്ങിയെത്താത്ത സാഹചര്യത്തില്‍ സൗദിയിലെ ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ലഭിക്കുന്നില്ലെന്ന് പരാതി. അതുകൊണ്ടുതന്നെ കേരളത്തില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു

നാലും അഞ്ചും തൊഴിലാളികള്‍ മാത്രമുളള ചെറുകിട സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് രണ്ടും മൂന്നും വര്‍ഷം കഴിയുമ്പോഴാണ് അവധി ലഭിക്കുക. ഇങ്ങനെ 2019 അവസാനം കേരളത്തിലേക്ക് മടങ്ങിയ നിരവധിയാളുകള്‍ ഇപ്പോഴും മടങ്ങിയെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും അവധിക്ക് നാട്ടില്‍ പോയി മടങ്ങേണ്ടവര്‍ക്ക് പല തൊഴിലുടമകളും അവധി അനുവദിക്കുന്നില്ല. സ്ഥാപനത്തില്‍ പകരം ആളില്ലാത്തതാണ് കാരണം. ഇതോടെ നാലും അഞ്ചും വര്‍ഷമായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന നൂറുകണക്കിന് മലയാളികളാണ് സൗദിയിലെ ഗ്രാമ പ്രദേശങ്ങളിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്.
അവധിക്ക് നാട്ടില്‍ പോയവര്‍ മടങ്ങിയെത്താതെ നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി അനുവദിക്കണമെങ്കില്‍ സ്ഥാപനം പൂട്ടിയിടേണ്ടി വരും. ഇതോടെ സ്ഥാപനം തന്നെ ഇല്ലാതാകുമെന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തില്‍ സൗദി അറേബ്യ അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലെത്താന്‍ അവസരം ഒരുക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top