റിയാദ് സലഫി മദ്‌റസയില്‍ സ്മാര്‍ട്ട് ക്ലാസ് റും

റിയാദ്: നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി ധാര്‍മിക വിദ്യാഭ്യാസ രംഗത്ത് പുതു തലമുറക്ക് അറിവ് പകരാന്‍ റിയാദ് സലഫി മദ്‌റസയില്‍ സ്മാര്‍ട്ട് ക്ലാസുകള്‍ സജ്ജം. മൂന്ന് പതിറ്റാണ്ടിലേറെയായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന് കീഴില്‍ സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബതഹയിലെ റെയില്‍ സ്ട്രീറ്റിലാണ് മദ്‌റസയുടെ പ്രവര്‍ത്തനം. സ്മാര്‍ട്ട് ക്ലാസിന്റെ ഉദ്ഘാടനം പ്രമുഖ പണ്ഡിതനും അധ്യാപകനുമായ എസ്. മുഹമ്മദ് മൗലവി കുനിയില്‍ നിര്‍വഹിച്ചു.

പുതിയ കാലത്ത് കുട്ടികളുടെ മതവിദ്യാഭ്യാസത്തിലും ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി കുട്ടികള്‍ക്ക് ധാര്‍മികതയുടെ കരുതല്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. റിയാദ് സലഫി മദ്‌റസ ഓരോ കാലത്തും മത വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ നടപ്പിലാക്കുന്ന മാറ്റങ്ങള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.

കെ. ജി മുതല്‍ ഏഴാം ക്ലാസ് വരെയും ടീനേജ് കുട്ടികള്‍ക്ക് ആരംഭിച്ച പ്രത്യേക കോഴ്‌സിലെ വിദ്യാര്‍ത്ഥികള്‍ക്കും സ്മാര്‍ട്ട് ക്ലാസ് സംവിധാനം ഉപയോഗപ്പെടുത്തുവാനുള്ള സൗകര്യങ്ങള്‍ മദ്‌റസയില്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ ആഴ്ചകളിലും വെള്ളി രണ്ടു മുതല്‍ ഏഴ് വരെയാണ് പഠന സമയം.

ഈ വര്‍ഷം മുതല്‍ കെ.ജി ക്ലാസുകളിലെ കുട്ടികള്‍ക്കായി പ്രത്യേക പഠന മുറിയും പാഠ്യപദ്ധതിയും ഒരുക്കിയിരുന്നു. മുഴുവന്‍ കുട്ടികള്‍ക്കും മലയാള ഭാഷാ പഠനം, പാഠ്യേതര പദ്ധതികള്‍ എന്നിവ നടപ്പിലാക്കിയിട്ടുണ്ട്. അഡ്മിഷന്‍ തുടരുകയാണെന്നും മദ്‌റസ മാനേജര്‍ മുഹമ്മദ് സുല്‍ഫിക്കര്‍, പ്രിന്‍സിപ്പല്‍ അംജദ് അന്‍വാരി എന്നിവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 6113971, 0562508011 നമ്പറുകളില്‍ ബന്ധപ്പെടണം.

അബ്ദുറസാഖ് സ്വലാഹി, അഡ്വ. അബ്ദുല്‍ ജലീല്‍, മുഹമ്മദ് കുട്ടി കടന്നമണ്ണ, ഷറഫുദ്ദീന്‍ പുളിക്കല്‍, അബ്ദുല്‍ വഹാബ് പാലത്തിങ്ങല്‍, അബ്ദുസ്സലാം ബുസ്താനി, ഫൈസല്‍ കുനിയില്‍, മുജീബ് ഇരുമ്പുഴി, ബാസില്‍ പുളിക്കല്‍ എന്നിവര്‍ സംസാരിച്ചു.

ഇഖ്ബാല്‍ വേങ്ങര, വാജിദ് ചൊറുമുക്ക്, സുബൈര്‍ അത്തീഖ, മുജീബ് ഒതായി, ഗഫൂര്‍ ചെറുമുക്ക്, മുഹമ്മദലി അരിപ്ര, സ്വാലിഹ് തൃശൂര്‍, കബീര്‍ ആലുവ, ആത്തിഫ് ബുഹാരി, നാജില്‍ മുഹമ്മദ്, എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply