നൂറാന മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു

റിയാദ്: ആരോഗ്യ പരിചരണ രംഗത്ത് സൗദിയിലും വിദേശ രാജ്യങ്ങളിലും പതിറ്റാണ്ടുകളുടെ സേവന പാരമ്പര്യമുളള ഹെല്‍ത്ത് പ്രൊഫഷണല്‍സിനെ അണി നിരത്തി നൂറാന മെഡിക്കല്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.

ജനറല്‍ ഫസിഷ്യന്‍, സ്‌പെഷ്യലിസ്റ്റ് ഡെന്റിസ്റ്റ്, ഇന്റേണല്‍ മെഡിസിന്‍, ജനറല്‍ സ്‌പെഷ്യലിസ്റ്റ്, പതോളജിസ്റ്റ്, റേഡിയോളജി, ലബോറട്ടറി, ഫാര്‍മസി തുടങ്ങിയ സൗകര്യങ്ങളോടെയാണ് മെഡിക്കല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങളെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരു മാസം ഡോക്ടര്‍ കണ്‍സള്‍ട്ടേഷന്‍ ഫീ സൗജന്യമായിരിക്കും. ഇതിനു പുറമെ വിസിറ്റിംഗ് വിസയിലുളളവര്‍ക്ക് നൂറാന മെഡിക്കല്‍ സെന്റര്‍ പ്രിവിലേജ് കാര്‍ഡ് ഉപയോഗിച്ച് മുഴുവന്‍ ആരോഗ്യ സേവനങ്ങളും 50 ശതമാനത്തില്‍ കൂടുതല്‍ നിരക്കിളവ് നേടാന്‍ അവസരമുണ്ടെന്നും മാനേജര്‍ ഫഹദ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ മാനേജര്‍ മഹമദ് സഹ്‌റാനി, മാജിദ് അല്‍ ഹാരിഥി എന്നിവരും പങ്കെടുത്തു.

 

Leave a Reply