സന്‍അ (യമന്‍): വധശിക്ഷ വിധിക്കപ്പെട്ട് യമന്‍ ജയലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം ഇടപെടണമെന്നാണ് നിമിഷ പ്രിയ കത്തില്‍ അപേക്ഷിച്ചു. വധശിക്ഷ സന്‍അയിലെ ഹൈക്കോടതിയും അടുത്തിടെ ശരി വച്ചു. ഇതോടെ ഏത് നിമിഷവും ശിക്ഷ നടപ്പിലാക്കുമെന്ന ആശങ്കക്കിടയിലാണ് യമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയ കത്തെഴുതിയത്.
യമന്‍ പൗരന്‍ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കര്‍ തളളിയെന്ന കേസിലാണ് നിമിഷ പ്രിയക്ക് വധശിക്ഷയ്ക്ക് വിധിച്ചത്. ഇയാളുമായി ചേര്‍ന്ന് നിമിഷ യമനില്‍ മെഡിക്കല്‍ സെന്റര്‍ നടത്തിയിരുന്നു.
ജീവന്‍ രക്ഷിക്കാനും ജയില്‍ മോചിതയാകാനും എത്രയും വേഗം ഇടപെടല്‍ നടത്തണമെന്നാണ് നിമിഷ പ്രിയയുടെ അഭ്യര്‍ഥന.വധശിക്ഷ സനയിലെ ഹൈക്കോടതിയും ശരിവച്ചതോടെ മരിച്ച തലാലിന്റെ കുടുംബം മാപ്പ് നല്‍കിയാലേ നിമിഷ പ്രിയയുടെ മോചനം സാധ്യമാകൂ.
തലാലിന്റെ കുടുംബവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. മുന്‍ മുഖ്യമന്ത്രി യശശരീരനായ ഉമ്മന്‍ ചാണ്ടി, വിദേശകാര്യ സഹമന്ത്രി വി മുരളീുരന്‍, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി തുടങ്ങിയവര്‍ പല ഘട്ടങ്ങളില്‍ മാപ്പു നേടി വധശിക്ഷ ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ അതു സംബന്ധിച്ചു ഇപ്പോഴത്തെ വിവരങ്ങള്‍ ലഭ്യമല്ല. ഏത് നിമിഷവും വധശിക്ഷ നടപ്പിലാക്കിയേക്കാമെന്ന ഭീതിയിലാണ് നിമിഷ പ്രിയ സ്വന്തം കൈപ്പടയില്‍ കത്തയച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
