Sauditimesonline

chavakakd
'നമ്മള്‍സ്' സോക്കര്‍ ലീഗ്; ഫൈറ്റേഴ്‌സ് ചാമ്പ്യന്‍മാര്‍

മധുരക്കൂട്ടുകള്‍ക്ക് പുതുരുചി സമ്മാനിച്ച് സിറ്റി ഫ്‌ളവറില്‍ പായസ മത്സരം


റിയാദ്: ഓണത്തിന് പൊലിമ പകര്‍ന്ന് സിറ്റി ഫ്‌ളവറില്‍ പായസ മത്സരം. തനത് കേരളീയ രീതിയില്‍ തയ്യാറാക്കിയ പായസങ്ങളാണ് മത്സരത്തിന് ഒരുക്കിയത്. പരമ്പരാഗത രുചിയും ഗുണവും സുഗന്ധവും പകര്‍ന്ന് പായസം റിയാദില്‍ പ്രവാസികളായ മലയാളി വനിതകളാണ് തയ്യാറാക്കിയത്.

അടപ്രഥമന്‍, കടലപ്പായസം, പാലട, പാല്‍പ്പായസം, നവരസപ്പായസം, ക്യാരറ്റ്പായസം, പൈനാപ്പിള്‍ പായസം, പഴംപായസം, പരിപ്പ് പ്രഥമന്‍, ഈത്തപ്പഴ പായസം, അവില്‍ പായസം തുടങ്ങി ആകര്‍ഷകമായ രുചിക്കൂട്ടുകളാണ് പായസ മത്സരത്തില്‍ മാറ്റുരച്ചത്.

മത്സരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടെയും വിഭവം മികച്ച നിലവാരം പുലര്‍ത്തിയെന്നും വൈവിധ്യവും പുതുമയുമുളള രുചിക്കൂട്ട് പരീക്ഷിക്കന്‍ പലരും ശ്രമിച്ചതായും വിധികര്‍ത്താക്കള്‍ പറഞ്ഞു. മത്സരത്തില്‍ ഒന്നാം സ്ഥാനം ഷബാന ഹനീഫ നേടി. സുനൈദ രണ്ടാം സ്ഥാനവും അഫ്‌സ സമദ് മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ആകര്‍ഷക ഉപഹാരം സമ്മാനിച്ചു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് പ്രോത്സാഹന സമ്മാനവും വിതരണം ചെയ്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top