റിയാദ്: സ്വര്‍ണം ഉള്‍പ്പെടെ സമ്മാനപ്പെരുമഴയുമായി അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റ് പ്രത്യേക പ്രമോഷന്‍ പ്രഖ്യാപിച്ചു. വിന്‍ ഹാഫ് കെജി ഗോള്‍ഡ് പ്രൈസ് പ്രൊമോഷന്‍ ആണ് പ്രഖ്യാപിച്ചത്. ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ മദിന ഹൈപ്പര്‍മാര്‍ക്കറ്റിന്റെ സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഉപഭോകതാക്കള്‍ക്കായി രണ്ട് മാസം നീണ്ടു നില്‍ക്കുന്ന പ്രമോഷന് വര്‍ണാഭമായ ആഘോഷ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.
ഇന്‍ജാസ് സി.ഇ.ഒ മുഹമ്മദ് അലി സാലേഹ് അല്‍ സുവൈഹ് പരിപാടി ഉദ്ഘാടനം ചെയ്തു. സൗദി വ്യവസായ പ്രമുഖരായ അബ്ദുല്‍ അസിസ് സാലേഹ് അല്‍ സുവൈഹ്, ഹസന്‍ മുഹമ്മദ് റുവൈബിക് അല്‍ ഖഹ്താനി, സുലൈമാന്‍ ഇബ്രാഹിം മുഹമ്മദ് സുവൈലിം എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ഒരു വര്‍ഷത്തിനകം മൂന്നു ബ്രാഞ്ചുകള്‍ കൂടി തുറക്കാനുള്ള പദ്ധതിയിലാണ് ആല്‍ മദീന ഗ്രൂപ്പെന്ന് റീജിയണല്‍ ഡയറക്ടര്‍ സലീം. വി.പി പറഞ്ഞു. ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ ഏറ്റവും കുറഞ്ഞ നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കള്‍ക്ക് പുറമെ ഫുട്‌വെയര്‍, ഗാര്‍മെന്‍സ് സെക്ഷനില്‍ 70 ശതമാനം വരെ സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് പ്രൊമോഷന്റെ പ്രത്യേകതയാണെന്ന് ഡയറക്ടര്‍ ഷംഷീര്‍ തുണ്ടിയില്‍ പറഞ്ഞു. ഹൈപ്പര്‍മാര്‍കെറ്റ് സന്ദര്‍ശിക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും 2023 സെപ്റ്റംബര്‍ 01 മുതല്‍ ഒക്ടോബര് 27 വരെ 9 ആഴ്ചകളിലായി നടക്കുന്ന നറുക്കെടുപ്പിലൂടെ 500ഗ്രാം സ്വര്‍ണം ഉപഹാരമായി സമ്മാനിക്കുമെന്ന് ജനറല്‍ മനേജര്‍ ശിഹാബ് കൊടിയത്തൂര്‍ അറിയിച്ചു.
പ്രമോഷന്റെ ഭാഗമായി എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളാണ് ഒരുക്കിയിട്ടുളളത്. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് അല്‍ മദീന ഹൈപ്പറിന്റെ പ്രത്യേകത. ഹൈപ്പര്‍മാര്‍ക്ക് ഒരു തവണ സന്ദര്‍ശിക്കുന്നവര്‍ക്ക് ഇതു ബോധ്യമാകും. ഇതുതന്നെയാണ് ഉപഭോക്താക്കളെ അല്‍ മദീന ഹൈപ്പറിലേക്ക് ആകര്‍ഷിക്കുന്ന മുഖ്യ ഘടകമെന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
സാലിം മുഹമ്മദ് അല്‍ ഖഹ്താനി, എച് ആര്‍ മാനേജര്‍ നാസര്‍ ഫക്കിരി, ശിഹാബ് കൊട്ടുകാട്, മാപ്പിളപ്പാട്ട് ഗായകന്‍ ഷാഫി കൊല്ലം എന്നിവര്‍ സന്നിഹിതരായിരുന്നു. ബ്രാഞ്ച് മാനേജര്‍ ആരിഫ്, പര്‍ച്ചെയ്‌സ് മാനേജര്‍ മുഹമ്മദ് ഷെബീര്‍, മുഹമ്മദ് ഷാഫി, അഹമ്മദ്, ഫാറൂഖ്, ബാസില്‍, സജി, റഫീഖ്, ഷൈജു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
