
റിയാദ്: ബ്രസ്റ്റ് കാന്‍സര്‍ അവയര്‍നസ് മാസാചരണത്തിന്റെ ഭാഗമായി ജരീര്‍ ക്ലിനിക് സഹകരണത്തോടെ സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആരോഗ്യ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വില്ലാജിയോ മാളിലെ സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഔട്ട്‌ലെറ്റിന് മുന്നില്‍ മെഡിക്കല്‍ ക്യാമ്പും, ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ സെഷനും നടന്നു. നിരവധി പേര്‍ പങ്കെടുത്തു.

ഡോ. മോന ലിസ ഗോലിംഗന്‍ ക്യാമ്പിനും ബോധവത്കരണ സെഷനുമു നേതൃത്വം നല്‍കി. മമേരിലിന്‍ ബോറസോണ്‍, സന്‍ജു രാജു എന്നിവര്‍ ക്യാമ്പിനുള്ള സഹായങ്ങള്‍ നല്‍കി. സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കണ്‍ട്രി ഹെഡ് ശ്രീജിത് ശ്രീധര്‍, മാര്‍ക്കറ്റിംഗ് ഹെഡ് ഷീബ മജീദ്, കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ഷാഫി ഷഹാബുദ്ദീന്‍, നിഹാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും സ്ത്രീരോഗ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനുമായിരുന്നു പരിപാടി. സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 50 പേര്‍ക്ക് വനിതാ വെല്‍നെസ് പാക്കേജ് സമ്മാനിച്ചു.






