റിയാദ്: മാനസികാരോഗ്യവും സ്വയം പരിചരണവും ഉള്‍പ്പെടെ ജീവിത വിജയത്തിന്റെ സമഗ്ര മേഖലകള്‍ വിശകലനം ചെയ്ത് ഒഐസിസി റിയാദ് വനിതാ വേദി. ‘സന്തോഷമുളള ഹൃദയം, കരുത്തുറ്റ മനസ്സ്’ എന്ന വിഷയം ലൈഫ് കോച്ചും തെറാപ്പിസ്റ്റുമായ സുഷമ ഷാന്‍ അവതരിപ്പിച്ചു.
ബന്ധങ്ങള്‍ ദൃഢമാക്കി ഉന്‌മേഷം പ്രധാനം ചെയ്യാന്‍ കഴിയുന്ന ഉള്‍ക്കാഴ്ചകളും പ്രായോഗിക നുറുങ്ങുകളും ചര്‍ച്ചചെയ്തു. വനിതകള്‍ക്കു മാത്രമായി ഒരുക്കിയ പരിപാടിയില്‍ സംശയ നിവാരണത്തിനും അവസരം ഒരുക്കിയിരുന്നു.
പരിപാട വനിതാ വേദി പ്രസിഡന്റ് മൃദുല വിനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിത മുഹിയുദ്ധീന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജാന്‍സി പ്രഡിന്‍ ആമുഖ പ്രഭാഷണം നിനവ്വഹിച്ചു. ടത്തി, സെക്രട്ടറി ശരണ്യ ആഘോഷ് സ്വാഗതവും ട്രഷറര്‍ സൈഫുന്നിസ സിദ്ധീഖ് നന്ദിയും പറഞ്ഞു. പ്രോഗ്രാം കണ്‍വീനര്‍മാരും സെക്രട്ടറിമാരായ സിംന നൗഷാദ്, ശരണ്യ ആഘോഷ് എന്നിവര്‍ നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ഭൈമി സുബിന്‍ അവതാരകയായിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.