
റിയാദ്: മലപ്പുറം മണ്ഡലം കെ.എം.സി.സി വിന്റര്‍ സീസണ്‍ എക്‌സിക്യൂട്ടീവ് ക്യാമ്പ് ദിറാബ് ഹയാത് വിശ്രമ കേന്ദ്രത്തില്‍ സംഘടിപ്പിച്ചു. കോല്‍ക്കളി, ഫുട്‌ബോള്‍, മാപ്പിളപ്പാട്ട്, ക്വിസ് മത്സരം, സ്വിമ്മിങ് മത്സരം, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ തുടങ്ങി വ്യത്യസ്ത പരിപടികള്‍ അരങ്ങേറി.

റിയാദ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബഷീര്‍ ഇരുമ്പുഴി അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ പിസി മജീദ്, ഷാഫി മാസ്റ്റര്‍, ജില്ലാ കമ്മിറ്റി അംഗം യൂനുസ് നാണത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. മലപ്പുറം മണ്ഡലം ഭാരവാഹികള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി സികെ അബ്ദുറഹ്മാന്‍ സ്വാഗതവും ശറഫുദ്ധീന്‍ കൊടക്കാടന്‍ നന്ദിയും പറഞ്ഞു. പുലര്‍ച്ചെ മൂന്നിന് സമാപിച്ച ക്യാമ്പില്‍ തെരഞ്ഞെടുത്ത പ്രവര്‍ത്തകരുടെ മുഴുവന്‍ സമയം പങ്കാളികളായി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.