
റിയാദ്: പാണ്ടിക്കാട് പ്രവാസി സഹകരണ സംഘം ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു. റിയാദ് ഷാലറ്റ് റിസോര്‍ട്ടില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് അഷ്‌റഫ് (മുത്തു) പാണ്ടിക്കാട് അധ്യക്ഷത വഹിച്ചു. അമീര്‍ പട്ടണത്ത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.

അക്ബര്‍ വെള്ളുവങ്ങാട് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. അബ്ദുല്‍ ബാരി, ജാബിര്‍ ടിസി, കുഞ്ഞിപ്പ പാണ്ടിക്കാട്, ഷുക്കൂര്‍ കൊളപ്പറമ്പ, കൃഷ്ണ ദാസ് പിസി, മജീദ് മാസ്റ്റര്‍, ഇസ്മായില്‍ വാലില്‍, മാനു മുസ്‌ലിയാരകത്ത്, അന്‍വര്‍ കെടി, അഷ്‌റഫ് പാലത്തിങ്കല്‍, ഇല്യാസ് വളരാട് എന്നിവര്‍ പ്രസംഗിച്ചു. ആസാദ് കക്കുളം, മുനീര്‍ കൊടശ്ശേരി, മോഹനന്‍ പൂളമണ്ണ, അഫീഫ് വിപി, ബാബു സികെ, ലത്തീഫ് കളത്തില്‍, കുട്ടി കൊടശ്ശേരി, റാഫി, അമീര്‍ കൊടശ്ശേരി, ഫവാസ്, മുന്ന, അന്‍സില്‍ കൊടശ്ശേരി, റാഷിക്ക്, നിയാസ്, മുത്തു കൊടശ്ശേരി, ബിന്‍ഷാദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ചടങ്ങില്‍ അബ്ദുല്‍ ബാരി, കുഞ്ഞിപ്പ, ഇസ്മായില്‍ വാലില്‍ എന്നിവരെയും കൃഷ്ണദാസ്, ലത്തീഫ് എന്നിവരുടെ കുടുംബങ്ങളെയും, കൊടശ്ശേരി ഫുട്‌ബോള്‍ ക്ലബ്ബിനെയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ബാബു കൊടശ്ശേരി സ്വാഗതവും നാസര്‍ സിഎം നന്ദിയും പറഞ്ഞു. അനുപമ ദാസ്, ഹസീന ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ വിഭവ സമൃദ്ധമായ സദ്യയും സത്താര്‍ മാവൂര്‍ പാണ്ടിക്കാടിന്റ കൊച്ചു ഗായിക ഷെസ ജംഷീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള, കബീര്‍ പാണ്ടിക്കാടിന്റെ ഗസല്‍, വിനോദ, കായിക പരിപാടികള്‍ എന്നിവയുംഅരങ്ങേറി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.