
റിയാദ്: അല്‍ ഖര്‍ജില്‍ വെല്‍ഡിങ്ങിനിടെ കാറിന്റെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിച്ച് രമിച്ച മാഹി സ്വദേശിയുടെ മൃതദേഹം നിട്ടില്‍ സംസ്‌കരിച്ചു. വളപ്പില്‍ തപസ്യ വീട്ടില്‍ ശശാങ്കന്‍ ശ്രീജ ദമ്പതികളുടെ മകന്‍ അപ്പു എന്ന ശരത് കുമാറാണ് (29) മരിച്ചത്. അല്‍ഖര്‍ജ് സനഇയ്യായില്‍ അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക്‌ഷോപ്പില്‍ എത്തിച്ച ടാങ്ക് വെല്‍ഡിങ്ങിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. അഗ്‌നിബാധയില്‍ യുപി സ്വദേശിയ്ക്കും പൊള്ളലേറ്റു. ഇരുവരെയും അല്‍ഖര്‍ജ് കിംഗ് ഖാലിദ് ആശുപത്രിയില്‍ അടിയന്തിര ചികിത്സ നല്‍കി. ഗുരുതരമായി പൊളളലേറ്റ ശരത് കുമാറിനെ റിയാദ് കിംങ് സൗദ് മെഡിക്കല്‍ സിറ്റിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 10 ശതമാനം പൊള്ളലേറ്റ യുപി സ്വദേശിയുടെ ആരോഗ്യ നില തൃപ്തികരമാണ്.

2019ല്‍ സൗദിയില്‍ എത്തിയ ശരത്കുമാര്‍ സ്‌പോണ്‍സറുടെ വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തു വരികയായിരുന്നു. രണ്ട് മാസം മുന്‍പാണ് അവധി കഴിഞ്ഞു തിരിച്ചെത്തിയത്. അവിവാഹിതനാണ്. സഹോദരി ശില്‍പ ശശാങ്കന്‍ റിയാദില്‍ നഴ്‌സാണ്. കിങ് സൗദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി കേളി ജീവകാരുണ്യ വിഭാഗം ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്സില്‍ കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിച്ചു. മാഹിയിലെത്തിച്ച മൃതദേഹം വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.