സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം
റിയാദ്: ചൈനിയില്‍ നിന്നെത്തിയ സൗദി വിദ്യാര്‍ഥികള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ചു. വുഹാനില്‍ നിന്നു പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന പത്തു വിദ്യാര്‍ഥികള്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്നെത്തിയ വിദ്യാര്‍ഥികളെ നിരീക്ഷണത്തിനായി ഐസൊലേഷന്‍ റൂമുകളിലാണ് താമസിപ്പച്ചിട്ടുളളത്. പ്രാഥമിക പരിശോധനയില്‍ ഇവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചിട്ടില്ല. 14 ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇവരെ വീണ്ടും പരിശോധനക്ക് വിധേയമാക്കും. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി വിദ്യാര്‍ഥികളെ സൗദിയിലെത്തിച്ച വിമാനത്തിലെ ജീവനക്കാരെയും ഐസൊലേഷന്‍ റൂമുകളിലേക്കു മാറ്റി. കൊറോണ വൈറസ് […]