Damam, gulf, Jeddah, Riyad

ഗാന്ധി രക്തസാക്ഷി ദിനം ‘രാഷ്ട്ര പുനരര്‍പ്പണ ദിന’മായി ഓ.ഐ.സി.സി. ആചരിച്ചു

റിയാദ്: രാഷ്ട്രപിതാവ് മഹാത്മജിയുടെ എഴുപത്തി രണ്ടാമത് രക്തസാക്ഷി ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചു മുന്നോട്ടു പോകുവാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നു സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇത് കരുതിയിരിക്കണം. ഗാന്ധി ഘാതകരെ യാതൊരു മടിയും കൂടാതെ ന്യായികരിക്കുവാന്‍ ഉത്തരവാദപെട്ടവര്‍ […]