റിയാദ്: രാഷ്ട്രപിതാവ് മഹാത്മജിയുടെ എഴുപത്തി രണ്ടാമത് രക്തസാക്ഷി ദിനം രാഷ്ട്ര പുനരര്‍പ്പണ ദിനമായി ഓ.ഐ.സി.സി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ആചരിച്ചു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള കാലഘട്ടത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യം വലിയ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചു മുന്നോട്ടു പോകുവാന്‍ ജനാധിപത്യ വിശ്വാസികള്‍ തയ്യാറാവണമെന്നു സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഷ്ട്രപിതാവിന്റെ കാഴ്ചപ്പാടുകള്‍ക്ക് വിപരീതമായ സംഭവങ്ങളാണ് രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇത് കരുതിയിരിക്കണം. ഗാന്ധി ഘാതകരെ യാതൊരു മടിയും കൂടാതെ ന്യായികരിക്കുവാന്‍ ഉത്തരവാദപെട്ടവര്‍ മുന്നോട്ട് വരുന്നത് ആശങ്കയോടെയാണ് രാജ്യം നോക്കി കാണുന്നത്. രാജ്യത്തെ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിക്കാന്‍ ശ്രമിക്കുന്നവര്‍ ആരായാലും കരുതിയിരിക്കണമെന്നും സെന്‍ട്രല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു. അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞി കുമ്പളയുടെ നേതൃത്വത്തില്‍ ദേശിയ പുനരര്‍പ്പണ പ്രതിജ്ഞയെടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ജന. സെക്രട്ടറി സജി കായംകുളം പ്രതിജ്ഞ ചൊല്ലി കൊടുത്തു. സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല വല്ലാഞ്ചിറ, നവാസ് വെള്ളിമാട്കുന്നു, ഷംനാദ് കരുനാഗപ്പള്ളി, വിവിധ ജില്ലാ കമ്മിറ്റി പ്രസിഡന്റ്മാരായ ശുകൂര്‍ ആലുവ, ബാലുകുട്ടന്‍, സക്കീര്‍ ധാനത്ത്, സജീര്‍ പൂന്തുറ, സുരേഷ് ശങ്കര്‍, ജമാല്‍ എരഞ്ഞിമാവ്, രാജന്‍ കാരിച്ചാല്‍, അമീര്‍ പട്ടണത്ത്, ഹര്‍ഷദ് എം.ടി. ജയന്‍ കൊടുങ്ങലൂര്‍, നാസര്‍ വലപ്പാട്, റഫീഖ് പട്ടാമ്പി, അന്‍സാര്‍ വാഴക്കാട്, ലോറെന്‍സ് തൃശൂര്‍, തങ്കച്ചന്‍ വര്‍ഗീസ്, അന്‍സാര്‍ എറണാംകുളം, ജെറിന്‍ കൊല്ലം തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.