Sauditimesonline

sathar
സത്താര്‍ കായംകുളം ചരമവാര്‍ഷികം നവം.14ന്

കോര്‍ണിഷ് സോക്കര്‍ വെറ്ററന്‍സ് ഫുട്‌ബോള്‍ മേളക്ക് തുടക്കം

അല്‍ കോബാര്‍: കോര്‍ണിഷ് സോക്കര്‍ ക്ലബ് റിദ കെം യുനൈറ്റഡ് ട്രേഡിങ്ങ് വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയും ഫര്‍ഹാ ഇന്റര്‍നാഷണല്‍ റണ്ണേര്‍സ് ട്രോഫിക്കുവേണ്ടിയും സംഘടിപ്പിക്കുന്ന നാലാമത് പ്ലസ് 40 ഫുട്‌ബോള്‍ മേളക്ക് ഖോബാറിലെ അല്‍ ഗൊസൈബി ഗ്രൗണ്ടില്‍ തുടക്കം. ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് റിദ കെമിക്കല്‍സ് കമ്പനി പ്രതിനിധി സമീര്‍ കരമന നിര്‍വ്വഹിച്ചു. പ്ലസ്40 ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ വെല്‍ക്കം 40 യുഎഫ്‌സി, സ്‌പോര്‍ട്ടീവോ അക്കാദമിയുമായി മത്സരിച്ചു ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. ടോസിലൂടെ യു എഫ് സി വിജയിച്ചു. ആദ്യ മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് ആയി സാമിര്‍ (വെല്‍ക്കം 40 യുഎഫ്‌സി) തിരഞ്ഞെടുത്തു . രണ്ടാമത്തെ മത്സരത്തില്‍ ബദര്‍ സീനിയര്‍സ്, ദല്ലാ എഫ്‌സി സീനിയര്‍സുമായി ഏറ്റുമുട്ടി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബദര്‍ വിജയം നേടി. മത്സരത്തില്‍ അഷ്‌റഫ് (ബദര്‍ സീനിയേഴ്‌സ്) മാന്‍ ഓഫ് ദി മാച്ച് ആയി. കോര്‍ണിഷ് സോക്കര്‍ ക്ലബ് പ്രസിഡന്റ് സക്കീര്‍ വള്ളക്കടവ് ചെയര്‍മാനും മുനീര്‍ ഖോബാര്‍ലാന്‍ഡ് ഓര്‍ഗനൈസറുമായ പ്ലസ് 40 ടൂര്‍ണമെന്റിന്റെ കിക്ക് ഓഫ് ചടങ്ങില്‍ ജാഫര്‍ കൊാേട്ടി, റഫീഖ് കൂട്ടിലങ്ങാടി, മുജീബ് കളത്തില്‍, പ്രൊഫ. അബ്ദുല്‍ സലാം, ഡിഫ പ്രസിഡന്റ് ലിയാകാത്തലി ഡിഫ സെക്രെട്ടറി റീയാസ് പറളി, മന്‍സൂര്‍ മങ്കട, സമീര്‍ സാം, അനസ് വയനാട്, മണി പത്തിരിപ്പാല എന്നിവര്‍ അതിഥികളായി പങ്കെടുത്തു. പ്രായത്തെയും തണുപ്പിനെയും കാര്യമാക്കാതെ കാല്‍ നപന്ത് കളിയെ പ്രേമിക്കുന്ന പ്രവാസികള്‍ക്ക് പ്ലസ് 40 ടൂര്‍ണ്ണമെന്റ് ആവേശമായി മാറിയിരിക്കുകയാണ്.

https://youtu.be/nHpc_l8sI9o
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top