Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ഫാസിസ്റ്റ് കരങ്ങളില്‍ നിന്നു രാജ്യത്തെ മോചിപ്പിക്കണം: ഫൈസല്‍ ബാഹസ്സന്‍

റിയാദ്: ലോകസഭാ തെരഞ്ഞെടുപ്പ് ആവേശവുമായി പാലക്കാട് ജില്ല റിയാദ് യുഡിഎഫ് കണ്‍വെന്‍ഷന്‍. പാലക്കാട് ജില്ലയുടെ ഭാഗമായി മത്സരിക്കുന്ന വികെ ശ്രീകണ്ടന്‍, രമ്യ ഹരിദാസ്, അബ്ദുല്‍ സമദ് സമദാനി എന്നിവര്‍ക്ക് വോട്ടഭ്യര്‍ത്ഥിച്ചു നടത്തിയ കണ്‍വെന്‍ഷനില്‍ കെഎംസിസി, ഒഐസിസി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.

ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന കണ്‍വെന്‍ഷനില്‍ റിയാദ് പാലക്കാട് ജില്ല യുഡിഎഫ് ചെയര്‍മാന്‍ ഷിഹാബ് കരിമ്പാറ അധ്യക്ഷത വഹിച്ചു. ഒഐസിസി സംഘടന ചുമലതയുള്ള ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ ഉല്‍ഘാടനം ചെയ്തു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൈകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രൂപീകരിച്ച ഇന്ത്യാ സഖ്യം ദേശീയതലത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ സംശയം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപിയും മോദിയും ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് സര്‍വ്വേ ഫലങ്ങള്‍ പെരുപ്പിച്ച് കാണിച്ച് ആവര്‍ത്തിക്കുന്നുണ്ടെങ്കിലും തിരിച്ചടിയുണ്ടാകുമെന്ന കാര്യത്തില്‍ അവര്‍ ആശങ്കയിലാണ്. അതുകൊണ്ട് തന്നെ നരേന്ദ്രമോദിക്കും സംഘ് പരിവാര്‍ നേതാക്കള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാകും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് സമ്മാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ക്ക് സമാധാനമായി രാജ്യത്ത് ജീവിക്കാനും ഭയപ്പാടില്ലാതെ അവരുടെ ആരാധനാ കര്‍മ്മങ്ങള്‍ നിറവേറ്റാനും വര്‍ഗ്ഗീയ ഫാസിസ്റ്റു ശക്തികളില്‍നിന്ന് ഇന്ത്യയെ രക്ഷിക്കാനുള്ള നിര്‍ണായക അവസരം എല്ലാ യുഡിഎഫ് പ്രവര്‍ത്തകരും വിനിയോഗിക്കണമെന്നു മുഖ്യ പ്രഭാഷണം നടത്തിയ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത് പറഞ്ഞു.

യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ അബ്ദുളള വല്ലാഞ്ചിറ, കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി സീനിയര്‍ വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട്, ബാലുക്കുട്ടന്‍, കെഎംസിസി പാലക്കാട് ആക്റ്റിംഗ് പ്രസിഡന്റ് മുസ്തഫ വേളൂരാന്‍, ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി നാഷണല്‍ കമ്മറ്റി മെമ്പര്‍മാരായ അഡ്വ. അജിത്, സലീം അര്‍ത്തിയില്‍, സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ഹകീം പട്ടാമ്പി, റിയാദ് ഒഐസിസി തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് നാസര്‍ വലപ്പാട്, റിയാദ് യുഡിഎഫ് സെന്‍ട്രല്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ശങ്കര്‍ എന്നിവര്‍ സംസാരിച്ചു.

റിയാദ് ഒഐസിസി പാലക്കാട് ജില്ലാ ട്രഷറര്‍ ഷഹീര്‍ കൊട്ടേക്കാട്,സെക്രട്ടറി സൈനുദീന്‍,സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്തഫ വിഎം, ജോയിന്‍ ട്രഷറര്‍ നിഹാസ് പാലക്കാട്,സെക്രട്ടറി ബാബു പട്ടാമ്പി,അന്‍സാര്‍ തൃത്താല, റിയാദ് കെഎംസിസി പാലക്കാട് ജില്ല വിവിധ മണ്ഡലം നേതാക്കളായ ശരീഫ് പാക്കത്ത്, സിറാജ് മണ്ണൂര്‍ ബഷീര്‍ കറൂക്കില്‍, സുലൈമാന്‍ കുട്ടി, ബാദുഷ, മുസ്തഫ വാഫി, പിവി മൊയ്ദീന്‍ കുട്ടി, അബു താഹിര്‍ എന്നിവര്‍ നേതൃത്വം നല്‍കി. യുഡിഎഫ് പാലക്കാട് ജില്ല കണ്‍വീനര്‍ അഷ്‌റഫ് വെള്ളപ്പാടം സ്വാഗതവും കെഎംസിസി പാലക്കാട് ജില്ല വൈസ് പ്രസിഡന്റ് നിയാസ് പാലക്കാട് നന്ദിയും പറഞ്ഞു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top