കൊച്ചി: ലോകസഭാ സ്ഥാനാര്‍ഥി ഹൈബി ഈഡന് വോട്ട് അഭ്യര്‍ഥിച്ച് റിയാദിലെ ഒഐസിസി പ്രവര്‍ത്തകര്‍ എറണാകുളം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. റിയാദ് സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് സലിം കളക്കരയുടെ നേതൃത്വത്തില്‍ ഗ്‌ളോബല്‍ സെക്രട്ടറിമാരായ റഷീദ് കൊളത്തറ, റസാഖ് പൂക്കോട്ടുംപാടം, കൊല്ലം ഒഐസിസി നേതാവ് അലക്‌സ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളുമായി രംഗത്തുളളത്.
നേരത്തെ ഹൈബി ഈഡനുമായി കൂടിക്കാഴ്ച നടത്തിയ സംഘം ഒഐസിസിയുടെ പിന്തുണ അറിയിച്ചു. എറണാകുളം ജഡ്ജസ് അവന്യൂവില്‍ നടന്ന പ്രചാരണ യോഗത്തിലും പങ്കെടുത്തു. കെസി വേണുഗോപാല്‍ മത്സരിക്കുന്ന ആലപ്പുഴ, യുഡിഎഫ് സ്ഥാനാര്‍ഥി എംകെ പ്രേമചന്ദ്രന്‍ മത്സരിക്കുന്ന കൊല്ലം എന്നിവിടങ്ങളിലും ഒഐസിസി സംഘം പ്രചാരണം നടത്തും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.