Sauditimesonline

knm
രാജാവിന്റെ അതിഥിയായി ഉനൈസ് പാപ്പിനിശ്ശേരി

വഖഫ് ഭേദഗതി ന്യൂനപക്ഷ സമ്പത്ത് പിടിച്ചെടുക്കാന്‍: ആര്‍എസ്‌സി

റിയാദ്: ഭരണ ഘടനാവിരുദ്ധവും ന്യൂനപക്ഷങ്ങളുടെ സമ്പത്ത് പിടിച്ചെടുക്കാനുള്ള ഫാസിസ്റ്റ് നീക്കവുമാണ് വഖ്ഫ് ഭേദഗതിയുടെ ലക്ഷ്യമെന്ന് ആര്‍എസ്‌സി റിയാദ് നോര്‍ത്ത് സോണ്‍ വിചാരസദസ് അഭിപ്രായപ്പെട്ടു. വഖ്ഫ് സ്വത്തുക്കള്‍ അന്യാധീനപ്പെടുത്താനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. രാജ്യത്തെ മതങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് വഖഫ് ഭേദഗതി.

ദൈവപ്രീതിയ്ക്കു വഖഫ് ചെയ്ത ഭൂമിയുടെ അവകാശം മറ്റൊരാള്‍ക്കും കൈകടത്താന്‍ മതം അനുവദിക്കുന്നില്ലെന്ന റിയാദിലെ മത സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പറഞ്ഞു. വഖ്ഫ് ട്രസ്റ്റുകളില്‍ അമുസ്ലിംകളെ ഉള്‍പ്പെടുത്തി വഖ്ഫ് ബോര്‍ഡിന്റെ അധികാരങ്ങളെ സര്‍ക്കാരിലേക്ക് എത്തിക്കുന്നതിനും രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി മാറ്റുന്നതിനുള്ള വലിയ ശ്രങ്ങളുടെ ഭാഗമാണ് ഭേദഗതിയുടെ പിന്നിലെ അജണ്ട. പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളെ നേരിടാന്‍ കഴിയാതെ വോട്ടിനിട്ട് പാസാക്കിയ ബില്ലിന് സുപ്രീം കോടതിയില്‍ തിരിച്ചടി ലഭിച്ചത് ആശ്വാസകരമാണ്.

മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന വിചാരസദസ് ഐസിഎഫ് റിയാദ് പ്രൊവിന്‍സ് മുന്‍ സെക്രട്ടറി സൈനുദ്ധീന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു. റിയാദ് നോര്‍ത്ത് ചെയര്‍മാന്‍ അഷ്‌റഫ് സഅദി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ഷിഹാബുദ്ദീന്‍ മിസ്ബാഹി, ഷാനിഫ് ഉളിയില്‍, ശിഹാബ് പള്ളിക്കല്‍ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. നിയാസ് മമ്പ്ര സ്വാഗതവും അബ്ദുല്‍ഗഫൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top