റിയാദ്: സൗദി അറേബ്യയില്‍ വരുന്ന മൂന്ന് ദിവസങ്ങളില്‍ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ശീതകാലാവസ്ഥ കുറഞ്ഞു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.
വിവിധ പ്രവിശ്യകളില്‍ ബുധന്‍ വരെ മഴക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. റിയാദ്, മജ്മ, സുല്‍ഫി, അല്‍ഗാത്ത്, ശഖ്‌റാ, ദവാദ്മി, ഹഫര്‍അല്‍ബാത്തിന്‍, ഖഫ്ജി, ജുബൈല്‍, ഖത്തീഫ്, ദമ്മാം, ദഹ്‌റാന്‍, അല്‍ഖോബാര്‍, അബ്‌ഖൈഖ്, അല്‍അഹ്‌സാ എന്നിവിടങ്ങളില്‍ നാളെ വൈകുന്നേരം വരെ മഴക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദുര്‍മാ, മുസാഹമിയ, അഫ്‌ലാജ്, അല്‍ഖര്‍ജ്, ഹോത്ത ബനീ തമീം, വാദി ദവാസിര്‍ എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. നാളെയും മറ്റെന്നാളും തബൂക്ക്, ഉത്തര അതിര്‍ത്തി, ഹായില്‍, അല്‍ഖസീം, ദമാം, റിയാദ് എന്നിവിടങ്ങളില്‍ പൊടിക്കാറ്റ് വീശും. അഫീഫില്‍ പൊടിപടലം നിറഞ്ഞ സാമാന്യം ശക്തമായ കാറ്റ് ഇന്നു രാത്രിയില്‍ അനുഭവപ്പെടും. അന്തരീക്ഷത്തില്‍ പൊടിപടലം നിറയുന്നതോടെ ഹൃസ്വദൃഷ്ടി കുറയും.
അസീറില്‍ ആലിപ്പഴ വര്‍ഷവും അല്‍ ഖസീമില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. വാരാന്ത്യത്തോടെ ശൈത്യകാലം അവസാനിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.