റിയാദ്: വൈവിധ്യമാര്‍ന്ന കലാ, സാംസ്ശാരിക പരിപാടികളോടെ കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന്‍ കുടുംബ സംഗമം അരങ്ങേറി. സാംസ്‌കാരിക സമ്മേളനം റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബഷീര്‍ സാപ്ത്‌കോ അധ്യക്ഷത വഹിച്ചു.
അസോസിയേഷന്റെ പുതിയ ലോഗോ പ്രകാശം ചെയ്തു. വൈസ് ചെയര്‍മാന്‍ ബാസ്റ്റിന്‍ ജോര്‍ജ് ആമുഖ പ്രഭാഷണവും ഉപദേശക സമിതി അംഗം ഡോ. ജയചന്ദ്രന്‍ മുഖ്യ പ്രഭാഷണവും നിര്‍വഹിച്ചു. ഡെന്നി കൈപ്പനാനി, ഷാജി മഠത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജയന്‍ കുമാരനല്ലൂര്‍, റോജി കോട്ടയം, നൗഫല്‍ ഈരാറ്റുപേട്ട, റഫീഷ് അലിയാര്‍, അനീഷ് ഉഴവൂര്‍, ഷഫീഖ്, ബഷീര്‍ സാപ്റ്റ്‌കോ, ഫിദ ഫാത്തിമ, ജിന്‍സി ബാലു, നിഷ മാത്യു എന്നിവര്‍ ആലപിച്ച സംഗീത വിരുന്ന്, ആഗ്‌ന ജോജി, എല്‍ഹാന്‍ ജോജി, യോണ ഷൈജു, യോണ്‍ ഷൈജു, യാന്‍ ഷൈജു, ഫറ ഫാത്തിമ എന്നിവരു ൈനൃത്തനൃത്യങ്ങളും അരങ്ങേറി. സണ്ണി കൂട്ടിക്കല്‍ മിമിക്രിയും അവതരിപ്പിച്ചു.
കോട്ടയത്തെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം നിര്‍ത്തിയതില്‍ അസോസിയേഷന്‍ പ്രതിഷേധിച്ചു. മെയ് 11ന് കേരളത്തില്‍ നിന്നുളള കലാകാരന്‍മാര്‍ പങ്കെടുക്കുന്ന കോട്ടയം ഫെസ്റ്റ്-2023 നടത്തുമെന്നും സംഘാടകര്‍ അറിയിച്ചു. ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജിന്‍ നിഷാന്‍ പരിപാടികള്‍ നിയന്ത്രിച്ചു. ഫേസ്ബുക് പേജിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ജിന്‍ ജോസഫ് മണിമല നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡേവിഡ് ലൂക്ക് ആശംസകള്‍ നേര്‍ന്നു.
പരിപാടികള്‍ക്ക് വൈസ് പ്രസിഡന്റ് ജെറി ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ റെഫീഷ് അലിയാര്‍, അന്‍ഷാദ് കാഞ്ഞിരപ്പള്ളി, ആര്‍ട്‌സ് കണ്‍വീനര്‍ ജയന്‍ കുമാരനല്ലൂര്‍, പ്രോഗ്രാം കമ്മിറ്റി മെമ്പര്‍മാരായ ഡാനീസ് ഞാറക്കല്‍, അമീര്‍ കോട്ടയം, അനസ് കാഞ്ഞിരപ്പള്ളി, ബഷീര്‍ കാഞ്ഞിരപ്പള്ളി, നിഷാദ് ഷെരീഫ് ,വിനോദ് കുറുമുള്ളൂര്‍, ജോസ് ജോര്‍ജ്, ഷൈജു ജോസഫ്, ഷിജു പാമ്പാടി, ജിമ്മി പോള്‍സണ്‍, ബോണി ജോയ്, സബീര്‍ പായിപ്പാട്, ജെയിംസ് ഓവേലില്‍, അബ്ദുല്‍ സലാം എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ടോം ചാമക്കാലായില്‍ സ്വാഗതവും ട്രഷറര്‍ നൗഫല്‍ ഈരാറ്റുപേട്ട നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.