റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന കേളി കുടുംബവേദി കേന്ദ്രകമ്മിറ്റി അംഗവും മലാസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന പ്രീതി രാജീവിനും മകള്‍ തൃഷ്ണ രാജീവിനും കേളി യാത്രയയപ്പ് നല്‍കി. ജവഹര്‍ ഇന്റര്‍നാഷണല്‍ നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായിരുന്നു പ്രീതി രാജീവ്.
ബത്ഹ ക്ലാസ്സിക് ഹാളില്‍ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യാത്രയയപ്പ് യോഗത്തില്‍ കുടുംബവേദി സെക്രട്ടറി സീബ അനിരുദ്ധന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍, മലാസ് ഏരിയ രക്ഷാധികാരി സമിതി കണ്‍വീനര്‍ ഉമ്മര്‍, കുടുംബവേദി ട്രഷറര്‍ ലീന സുരേഷ് ജോയിന്റ് സെക്രട്ടറിമാരായ ശ്രീഷ സുകേഷ്, സജീന സിജിന്‍, വൈസ് പ്രസിഡന്റ് ബിന്ധ്യ മഹേഷ്, മലാസ് കുടുംബവേദി യൂണിറ്റ് സെക്രട്ടറി ഫസീല നാസര്‍, പ്രസിഡന്റ് ഷംസാദ്, റസൂല്‍ സലാം, നേഹ പുഷ്പരാജ്, അനസൂയ സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. കേളി കുടുംബവേടിയുടെ വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിരവധി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.
കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരങ്ങള്‍ സെക്രട്ടറി സീബ അനിരുദ്ധന്‍ പ്രീതി രാജീവിനും, പ്രസിഡന്റ് പ്രിയ വിനോദ് തൃഷ്ണ രാജീവനും സമ്മാനിച്ചു. മലാസ് ഏരിയ രക്ഷാധികാരി സമിതി ഉപഹാരം ഫസീല നാസറും, കുടുംബവേദി മലാസ് യൂണിറ്റിന്റെ ഉപഹാരം മലാസ് കുടുംബവേദി അംഗങ്ങളും നല്‍കി. ചടങ്ങിന് പ്രീതി രാജീവും തൃഷ്ണ രാജീവും നന്ദിപറഞ്ഞു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.