
റിയാദ്: പ്രവാസി നിക്ഷേപകന്‍ സാജന്‍ പാറയിലിന്റെ മരണത്തിനു ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ റിയാദ് ഘടകം ആവശ്യപ്പെട്ടു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത പ്രതിഷേധ യോഗവും പ്രവാസി നിക്ഷേപകര്‍ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച് സംവാദവും നടന്നു.
പ്രവാസികള്‍ക്ക് ഉണ്ടാകുന്ന വിഷയങ്ങളില്‍ പ്രവാസികള്‍ എല്ലാവരും ഒരുമിച്ച് പ്രതിഷേധിക്കണമെന്നും നാട്ടിലെ വ്യവസ്ഥയെ മാറ്റണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ റാഫി കൊയിലാണ്ടി പറഞ്ഞു. അബ്ദുല്‍ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു.
ഉദ്യോഗസ്ഥ ഭരണ തലങ്ങളില്‍ പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. സാജന്‍ പാറയിലിന്റെ ആത്മഹത്യക്ക് കാരണമായ നഗരസഭ ചെയര്‍ പേഴ്‌സണെ പുറത്താക്കി അന്വേഷണം നടത്തണമെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അബ്ദുല്‍ മജീദ് പൂളക്കാടി ആവശ്യപ്പെട്ടു.
പ്രവാസികളുടെ പ്രയത്‌നഫലമായുണ്ടായതാണ് ഇന്ന് കാണുന്ന കേരളത്തിലെ എല്ലാ വികസനങ്ങളും. ആത്മഹത്യ ഒരു പോംവഴി അല്ലെന്നും പ്രതിസന്ധി ഘട്ടങ്ങളിലുള്ള ഓരോ പ്രവാസിയും സോഷ്യല്‍ മീഡിയ വഴി അവരുടെ പ്രശ്‌നങ്ങള്‍ വെളിപ്പെടുത്തണമെന്നും സംവാദത്തില്‍ സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഓര്‍മ്മപ്പെടുത്തി. അനുമതി നിഷേധിക്കുന്ന ഉദ്യോഗസ്ഥരെ നിലക്ക് നിര്‍ത്തണമെന്നും അതിനായി എല്ലാ പ്രവാസി സംഘടനകളുടെ ഐക്യം ആവശ്യമാണെന്നും ഫോര്‍ക്ക പ്രതിനിധി ഗഫൂര്‍ കൊയിലാണ്ടി പറഞ്ഞു.
ജീവന്‍ ടിവി ബ്യൂറോ ചീഫ് ഷംനാദ് കരുനാഗപ്പള്ളി, എന്‍ ആര്‍ കെ ഫോറം ചെയര്‍മാന്‍ അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഷിബു ഉസ്മാന്‍, റാഫി പാങ്ങോട്, അസീസ് കടലുണ്ടി, നിഹാസ് പാനൂര്‍, അസ്ലം പാലത്ത്,രാജന്‍ നിലമ്പൂര്‍, സൈഫു എടപ്പാള്‍ , ശരീഫ് കതിരൂര്, ജോര്‍ജ് തൃശൂര്‍ പ്രസംഗിച്ചു. രാജേഷ് ഉണ്ണിയാട്ടില്‍, നസീര്‍ മുതുകുറ്റി, ഷെരീഫ് തട്ടതാഴത്ത്, ഇബ്രാഹിം ടി എ, ബിനേഷ് കരിപോത്ത്, സുബൈര്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഖാദര്‍ കൂത്തുപറമ്പ് സ്വാഗതവും ഒ കെ അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.