Sauditimesonline

saif karu
ആവേശപ്പോരില്‍ റിഫ അക്കാദമി ഡിവിഷന്‍ ലീഗ്

’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’; അലിഫ് സ്‌കൂള്‍ വാര്‍ഷികം

റിയാദ്: അലിഫ് ഇന്റര്‍നാഷണല്‍ സകൂള്‍ പതിനഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ എന്ന പ്രമേയത്തില്‍ ആഘോഷ പരിപാടികളുടെ പ്രഖ്യാപനം അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് ചെയര്‍മാന്‍ അലി അബ്ദുറഹ്മാന്‍ നിര്‍വഹിച്ചു.

മൂല്യമുള്ള വിദ്യാഭ്യാസം ലക്ഷ്യമാക്കി 2009ല്‍ റിയാദിലാണ് അലിഫ് സ്‌കൂളിന് തുടക്ക. 2019ല്‍ കോഴിക്കോട് അലിഫ് ഗ്ലോബല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അലിഫ് വേര്‍ച്വല്‍ സ്‌കൂളും തുടങ്ങി. നൂതന സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തി പുതിയ കാലഘട്ടത്തോട് സംവദിക്കാന്‍ വിദ്യാര്‍ഥികളുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളള്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുണ്ട്. റിയാദ് ബത്ഹക്കടുത്തു ഖസാന്‍ സ്ട്രീറ്റില്‍ കെജി മുതല്‍ പത്താം ക്ലാസ്സുവരെ സിബിഎസ്ഇ അംഗീകാരത്തോടെയാം് അലിഫ് സ്‌കൂളിന്റെ പ്രവര്‍ത്തനം.

പതിനഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി നിര്‍ധരരായ 15 വിദ്യാര്‍ഥികള്‍ക്ക് അലിഫ് സ്‌കോളര്‍ഷിപ് നല്‍കും. റിയാദിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അദ്ധ്യാപന രംഗത്ത് പതിനഞ്ച് വര്‍ഷം മികച്ച സേവനം പൂര്‍ത്തിയാക്കിയ അദ്ധ്യാപകരെ ആദരിക്കും. വായനയുടെയും പുസ്തകങ്ങളുടെയും ലോകത്തേക്ക് വിദ്യാര്‍ഥികളെ ഉയര്‍ത്തി കൊണ്ടു വരുന്നതിന് പുസ്തക മേളയും സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരെ പങ്കെടുപ്പിച്ചു സാഹിത്യ ചര്‍ച്ചകളും മുഷാഹിറകളും വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. സാഹിത്യ രംഗത്തെ പ്രമുഖരുമായി സംവദിക്കാന്‍ റിയാദിലെ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കും.

വിദ്യാര്‍ഥികളുടെ വൈഞ്ജാനിക മികവിനും സര്‍ഗശേഷി വികസിപ്പിക്കുന്നതിനും അലിഫിയന്‍സ് ടോക്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും കോഡിങ്ങിനും ഊന്നല്‍ നല്‍കിയുള്ള ഡിജി ഫെസ്റ്റ്, ശാസ്ത്ര പ്രതിഭകളെ വളര്‍ത്തിക്കൊണ്ടുവരുന്നതിന് സയന്‍സ് എക്‌സ്‌പോ, പൊതുവിജ്ഞാനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ജികെ മെഗാ ക്വിസ്, വിവിധ സ്‌കൂളുകളിലെ വിദ്യാത്ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ഇംഗ്ലീഷ് ഭാഷ നൈപുണ്യത്തിന് ലിംഗോ ഡ്രമാറ്റിക്‌സ്, കുടുംബിനികള്‍ക്കായി മോം ഫസ്റ്റ് തുടങ്ങി വ്യത്യസ്ഥ പരിപാടികള്‍ വാര്‍ഷികാത്തൊടാനുബന്ധിച്ച് നടക്കും.

വിവിധ അന്താരാഷ്ട്ര യൂണിവേഴ്‌സിറ്റികളില്‍ പഠനം നടത്തുന്ന അലിഫ് പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ ‘അലുംനൈ ടോക്ക്’, അലിഫ് ഗാല, കരിയര്‍, ബിസിനസ് രംഗത്തെ പ്രഗല്‍ഭരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള എക്‌സ്‌പേര്‍ട്ട് ടോക്ക് തുടങ്ങിയവ വിദ്യാര്‍ഥികളെ കൂടുതല്‍ ദിശാ ബോധമുള്ളവരാക്കുമെന്നും ’15 ഇലുമിനേറ്റിംഗ് ഇയേഴ്‌സ്’ പ്രഖ്യാപനത്തില്‍ അലിഫ് ചെയര്‍മാന്‍ പറഞ്ഞു. ആഘോഷപരിപാടികള്‍ 2025 ജനുവരി 17 വരെ നീണ്ടുനില്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂള്‍സ് സിഇഒ ലുഖ്മാന്‍ അഹമദ്, പ്രിന്‍സിപ്പല്‍ മുഹമ്മദ് മുസ്തഫ എന്നിവരും പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top