റിയാദ്: കേളി കലാ സാംസ്‌കാരിക വേദി മലാസ് ഏരിയ, ഹാര യൂണിറ്റ് അംഗം അബ്ദുള്ള പരുത്തിക്കുത്തിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കഴിഞ്ഞ മുപ്പത് വര്‍ഷമായി വസ്ത്ര വിതരണ രംഗത്തു ജോലി ചെയ്തുവന്നിരുന്ന അബ്ദുള്ള പരുത്തിക്കുത്ത് മലപ്പുറം പാണ്ടിക്കാട് സ്വദേശിയാണ്.
യാത്രയയപ്പ് യോഗത്തില്‍ യൂണിറ്റ് പ്രസിഡന്റ് അഷ്‌റഫ് പൊന്നാനി അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ വദൂദ് കെ സ്വാഗതം പറഞ്ഞു. മലാസ് ഏരിയ പ്രസിഡന്റ് മുകുന്ദന്‍, ഏരിയ ആക്ടിങ് സെക്രട്ടറി ഷമീം മേലതില്‍, ഏരിയ ട്രഷറര്‍ സിംനേഷ് വയനന്‍, ഏരിയ ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ പി എന്‍ എം റഫീഖ്, യൂണിറ്റ് ട്രഷറര്‍ റിജോ അറക്കല്‍, യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, യൂണിറ്റ് അംഗങ്ങള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം യൂണിറ്റ് അംഗങ്ങള്‍ അബ്ദുള്ളക്ക് സമ്മാനിച്ചു. അബ്ദുള്ള ചടങ്ങിനു നന്ദി പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.