റിയാദ്: ദുരന്ത ബാധിതര്‍ക്ക് കൈത്താങ്ങൊരുക്കി പ്രവാസി കൂട്ടായ്മ ‘കോഴിക്കോടന്‍സ്’. വയനാട്, കോഴിക്കോട് ജില്ലകളിലെ പ്രകൃതി ദുരന്തങ്ങളില്‍ യാതന അനുഭവിക്കുന്നവര്‍ക്ക് മുപ്പത് ലക്ഷം രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തും. ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കോഴിക്കോടന്‍സ് പ്രതിനിധികളുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയിലെ ദുരന്ത ബാധിത മേഖലയായ വിലങ്ങാട് പ്രദേശമാണ് ആദ്യ ഘട്ടത്തില്‍ മുന്‍ഗണന നല്‍കുന്നത്.
മാധ്യമങ്ങളില്‍ നിന്നറിഞ്ഞതിനേക്കാള്‍ ദാരുണവും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണ് ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടതായി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. വയനാട് സന്ദര്‍ശന വേളയില്‍ സ്ഥലം എംഎല്‍എ ടി. സിദ്ദീഖുമായി സംഘാംഗങ്ങള്‍ ചര്‍ച്ചനടത്തി.
ഇരു പ്രദേശങ്ങളിലെയും ദുരിതബാധിതരെയും കുടുംബങ്ങളെയും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ച സംഘം വിവിധ സന്നദ്ധ, രാഷ്ട്രീയ, മത, സാംസ്‌കാരിക പ്രവര്‍ത്തകരുമായും പള്ളി ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി. ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീബ് പാഴൂര്‍, ഉമ്മര്‍ മുക്കം, ഫാസില്‍ വേങ്ങാട്ട്, നവാസ് ഓപ്പീസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്.
ദുരിതാശ്വാസ ഫണ്ട് ശേഖരണ ഉദ്ഘാടനം സിറ്റിഫഌവര്‍ എം ഡി അഹ്മദ് കോയ നിര്‍വഹിച്ചു. പദ്ധതി നടത്തിപ്പിനുള്ള രൂപരേഖ ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂരിന്റെ നേതൃത്വത്തില്‍ തയ്യാറാക്കുന്നതിന് കമ്മറ്റി രൂപീകരിച്ചു. റാഫി കൊയിലാണ്ടി, വി.കെ,കെ. അബ്ബാസ്, കബീര്‍ നല്ലളം, സഹീര്‍ മുഹ്‌യുദ്ധീന്‍, ഹസന്‍ ഹര്‍ഷദ് ഫറോക്ക്, റാഷിദ് ദയ, കെ.സി. ഷാജു, ഉമ്മര്‍ മുക്കം, മുനീബ് പാഴുര്‍, അഷ്‌റഫ് വേങ്ങാട്ട്, ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തൂര്‍, മിര്‍ഷാദ് ബക്കര്‍, ഫൈസല്‍ ബിന്‍ അഹ്മദ്, മുഹമ്മദ് ഷഹീന്‍, ഫാസില്‍ വേങ്ങാട്ട്, പികെ. റംഷിദ്, റിജോഷ് കടലുണ്ടി, അബ്ദുസ്സലാം ഒറ്റക്കണ്ടത്തില്‍, സി.ടി. സഫറുള്ള എന്നിവരാണ് മറ്റു അംഗങ്ങള്‍.
കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ, ചമല്‍, കോളിക്കല്‍ പ്രദേശങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകളില്‍ അടിയന്തിര സഹായമായി 250 പേര്‍ക്കുള്ള ഭക്ഷണവും ഭക്ഷണ കിറ്റും നേരത്തെ ‘കോഴിക്കോടന്‍സ്’ വിതരണം ചെയ്തിരുന്നു. കട്ടിപ്പാറ പഞ്ചായത്ത് കോഴിക്കോടന്‍സിനെ പഞ്ചായത്ത് പരിസരത്ത് നടന്ന ചടങ്ങില്‍ അനുമോദിച്ചു. എക്‌സിക്യൂട്ടീവ് മെമ്പര്‍ നവാസ് ഓപ്പീസ് പ്രശംസാ ഫലകം ഏറ്റുവാങ്ങി.
വാര്‍ത്താ സമ്മേളനത്തില്‍ കോഴിക്കോടന്‍സ് ചീഫ് ഓര്‍ഗനൈസര്‍ റാഫി കൊയിലാണ്ടി, ഫിനാന്‍സ് ലീഡ് ഫൈസല്‍ പൂനൂര്‍, വെല്‍ഫെയര്‍ ലീഡ് റാഷിദ് ദയ, മുന്‍ ചീഫ് ഓര്‍ഗനൈസര്‍ സഹീര്‍ മുഹ്‌യുദ്ധീന്‍, ഫൗണ്ടര്‍മെമ്പര്‍ മുനീബ് പാഴൂര്‍ എന്നിവര്‍ പങ്കെടുത്തു
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.