2024 ഒട്ടക വര്‍ഷം ആചരിക്കും: സൗദി മന്ത്രിസഭ

റിയാദ്: വീഡിയോ ഗെയിമുകളുടെ മേല്‍നോട്ടത്തിന് സൗദി ഗെയിമിങ് ആന്‍ഡ് ഇലക്‌ട്രോണിക് സ്‌പോര്‍ട്‌സ് അതോറിറ്റി’ ആരംഭിക്കുന്നു. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. അന്താരാഷ്ട്ര ഇ-സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് തീരുമാനം. വീഡിയോ ഗെയിംസിന്റെ അന്താരാഷ്ട്ര കേന്ദ്രമാക്കി സൗദി അറേബ്യയെ മാറ്റുകയാണ് ലക്ഷ്യം.

2024 ‘ഒട്ടക വര്‍ഷം’ ആയി ആചരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എക്‌സ്‌പോ 2030 ആതിഥേയത്വം വഹിക്കാന്‍ രാജ്യത്തെ തെരഞ്ഞെടുത്തത് മന്ത്രി സഭ ചര്‍ച്ച ചെയ്തു. ‘വിഷന്‍ 2030’െന്റ ഭാഗമായി രാജ്യം വിവിധ മേഖലകളില്‍ കൈവരിച്ച വികസനം ലോകജനതയെ അറിയാന്‍ വോട്ടുചെയ്ത രാജ്യങ്ങള്‍ക്ക് മന്ത്രിസഭ നന്ദി പറഞ്ഞു.

Leave a Reply