റിയാദ്: സൗദി അറേബ്യയിലേക്ക് ഉപയോഗിച്ച വസ്തുക്കള്‍ കൊണ്ടുവരുന്നവര്‍ക്ക് കസ്റ്റംസ് നികുതി ഇളവ് ലഭിക്കുമെന്ന് കസ്റ്റംസ് ആന്‍ഡ് സകാത്ത് അതോറിറ്റി. സ്വകാര്യ ആവശ്യത്തിന് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങള്‍, ആറ് മാസത്തില്‍ കൂടുതല്‍ കാലം വിദേശത്ത് താമസിച്ചതിന് ശേഷം മടങ്ങി വരുന്ന സ്വദേശികള്‍ക്കും ഇളവ് ലഭിക്കും. ഇതിന് പുറമെ പുതുതായി രാജ്യത്തേക്ക് വരുന്ന വിദേശികള്‍ക്കും നികുതി ഇളവ് ലഭിക്കും.
രാജ്യത്തേക്ക് കൊണ്ടുവരുന്ന ഉത്പ്പന്നങ്ങളുടെ ഡോക്യുമെന്റുകള്‍ സമര്‍പ്പിക്കുന്നവര്‍ക്കാണ് ആനുകൂല്യം. നികുതിയിളവിന് പുറമേ കസ്റ്റംസ് നടപടികളില്‍ നിന്നു ഒഴിവ് ലഭിക്കും. വ്യോമ, കര, നാവിക അതിര്‍ത്തികള്‍ വഴിയെത്തുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് ആനുകൂല്യം. വിദേശത്ത് കഴിഞ്ഞതിന്റെ രേഖകള്‍, പുതതായി രാജ്യത്തേക്ക് വരുന്ന വിസ എന്നിവയാണ് ഹാജരാക്കേണ്ടതെന്നും അതോറിറ്റി വ്യക്തമാക്കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.