Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

പൊലീസ് അതിക്രമം അപലപനീയം; ഭരിക്കുന്നത് ഭീരുക്കള്‍: ഒഐസിസി ആലപ്പുഴ

റിയാദ്: പ്രതിപക്ഷ സ്വരങ്ങളെ ഭയപ്പെടുന്ന ഭീരുവായ ഭരണാധികാരി കേരളത്തില്‍ നടത്തുന്നത് ജനാധിപത്യ ധ്വംസനമാണെന്ന് ഒഐസിസി റിയാദ് ആലപ്പുഴ ജില്ലാ കമ്മറ്റി. തിരുവനന്തപുരത്ത് ഡിജിപി ഓഫിസ് മാര്‍ച്ചില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം പി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് നേരെ പോലീസ് നടത്തിയ അതിക്രമം അപലപനീയമാണ്.

അഴിമതിയും കെടുകാര്യസ്ഥയും മറികടക്കാന്‍ ജനങ്ങളുടെ നികുതി പണം ദുരുപയോഗിച്ച് നടത്തിയ യാത്ര മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും മുഖം കൂടുതല്‍ വികൃതമാക്കി. ഇതില്‍ നിന്നു തടിതപ്പാന്‍ ജനാധിപത്യ രീതിയില്‍ നടത്തുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് കേരളം തെരഞ്ഞെടുപ്പിലൂടെ തിരിച്ചടി നല്‍കും. പ്രതിപക്ഷ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ നടത്തിയ നരനായാട്ട് പ്രതിഷേധാര്‍ഹമാണെന്നും ഒഐസിസി ആലപ്പുഴ ജില്ലാ കമ്മിറ്റി പ്രസിഡന്റ്‌
ശരത് സ്വാമിനാഥനും ജനറല്‍ സെക്രട്ടറി ഷബീര്‍ വരിക്കപ്പളളിയും ട്രഷറര്‍ ബിജു വെണ്‍മണിയും പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top